'ഇനി കുറ്റം ചെയ്താൽ മരണം ഉറപ്പ്' എന്ന ഭയം കുറ്റവാളികൾക്ക് ഉണ്ടാകണം, രാജ്യ തലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ കർശന നിർദ്ദേശം

Published : Oct 05, 2026, 01:16 PM IST
supreme court hanging death penalty alternative methods pil verdict

Synopsis

സാമൂഹ്യവിരുദ്ധരുടെയും കുറ്റവാളികളുടെയും മനസ്സുകളിൽ ഭയം സൃഷ്ടിക്കാതെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 'ഇനി കുറ്റം ചെയ്താൽ മരണം ഉറപ്പ്' എന്ന തരത്തിലുള്ള ഭയം കുറ്റവാളികളിൽ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു

ദില്ലി: രാജ്യ തലസ്ഥാന നഗരിയായ ദില്ലിയിൽ ഓരോ സ്ത്രീക്കും രാത്രിയിലെയടക്കം യാത്രകളിൽ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. നിർദ്ദേശങ്ങളും പദ്ധതികളും വെറും കടലാസുകളിൽ മാത്രം ഒതുങ്ങരുതെന്നും, അത് പ്രയോഗത്തിൽ വരുത്തി ഫലപ്രദമായ നടപടികളിലേക്ക് പോലീസ് അടിയന്തരമായി കടക്കണമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ അതിശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസ് മടിക്കരുത്. നടപടികളിൽ എതിർപ്പുകൾ ഉയർന്നേക്കാമെങ്കിലും പൊലീസ് സ്വന്തം കടമ കൃത്യമായി നിർവ്വഹിക്കണമെന്ന് ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യവിരുദ്ധരുടെയും കുറ്റവാളികളുടെയും മനസ്സുകളിൽ ഭയം സൃഷ്ടിക്കാതെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 'ഇനി കുറ്റം ചെയ്താൽ മരണം ഉറപ്പ്' എന്ന തരത്തിലുള്ള ഭയം കുറ്റവാളികളിൽ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.

ഉത്സവകാലത്ത് പ്രത്യേക ശ്രദ്ധ വേണം

വരാനിരിക്കുന്നത് ഉത്സവകാലമായതിനാൽ സാമൂഹ്യവിരുദ്ധരെ പൂർണ്ണമായി നിയന്ത്രിക്കാൻ പൊലീസിന് സാധിക്കണം. ഇതിനായി സാഹചര്യത്തിനനുസരിച്ച് ഉയർന്നു പ്രവർത്തിക്കാനും, ആവശ്യമായ ഏത് കടുത്ത നടപടികളും സ്വീകരിക്കാനും പോലീസിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി അറിയിച്ചു. മുൻകാലങ്ങളിലുണ്ടായ പാളിച്ചകൾ പരിഹരിച്ച് ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നോട്ടുപോകാനാണ് നിർദ്ദേശം. പോതുസ്ഥലങ്ങളിലും പാർക്കുകളിലും സി സി ടി വി നിരീക്ഷണം കൂടുതൽ ശക്തമാക്കാനും ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും നവംബർ 16 ന് പരിഗണിക്കുന്നതിനായി മാറ്റിയിട്ടുണ്ട്. തലസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിൽ വലിയ മാറ്റമുണ്ടാക്കാൻ പോലീസിന് ലഭിച്ച ഈ കർശന മുന്നറിയിപ്പ് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജാതിവിലക്ക് ലംഘിച്ച് ദളിത് പ്രവേശനത്തിനായി ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിച്ച് വനിതാ എസ്.പി; തമിഴ്‌നാട്ടിൽ മാതൃകാപരമായ ഇടപെടൽ
ശ്രീ സിറ്റിയിൽ ടാബ്‌ലെറ്റ്‌സ് ഇന്ത്യ ലിമിറ്റഡിന് ഫാക്‌ടറിയില്ല; ബോയിലർ പൊട്ടിത്തെറിയിൽ വിശദീകരണവുമായി കമ്പനി