ശമ്പളത്തിന് ആനുപാതിക പെൻഷൻ, പിഎഫ് പെൻഷൻ കേസിൽ സുപ്രീംകോടതി വിധി നാളെ

Published : Nov 03, 2022, 10:15 PM IST
ശമ്പളത്തിന് ആനുപാതിക പെൻഷൻ, പിഎഫ് പെൻഷൻ കേസിൽ സുപ്രീംകോടതി വിധി നാളെ

Synopsis

ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന കേരളാ ഹൈക്കോടതി വിധിയ്ക്കെതിരായ അപ്പീലിലാണ് നാളെ സുപ്രീം കോടതിയിൽ നിന്നും വിധി വരുന്നത്. 

ദില്ലി : പിഎഫ് പെൻഷൻ കേസിൽ സുപ്രീംകോടതി വിധി നാളെ. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന കേരളാ ഹൈക്കോടതി വിധിയ്ക്കെതിരായ അപ്പീലിലാണ് നാളെ സുപ്രീം കോടതിയിൽ നിന്നും വിധി വരുന്നത്. 
ലക്ഷക്കണക്കിന് ജീവനക്കാരാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി കാത്തിരിക്കുന്നത്. ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും നൽകിയ ഹ‍ർജികളിലാണ് നാളെ വിധിയുണ്ടാകുക. കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ച്ചയോളം അപ്പീലിൽ വാദം കേട്ടിരുന്നു. ഓഗസ്റ്റ് 11 ന് വാദം പൂർത്തിയായിരുന്നു. കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാൽ വലിയ മാറ്റമാകും തൊഴിൽരംഗത്തുണ്ടാകുക. 

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി