Latest Videos

'സ്ത്രീകൾക്കെതിരെ ​ഗുരുതരകുറ്റകൃത്യം നടന്നാലും കേന്ദ്രവും ബിജെപിയും നിശബ്ദര്‍': പ്രിയങ്ക ​ഗാന്ധി

By Web TeamFirst Published May 4, 2024, 8:05 PM IST
Highlights

പ്രധാനമന്ത്രിയോ അമിത് ഷായോ അറിയാതെയാണ് പ്രജ്വൽ രേവണ്ണ രാജ്യം വിട്ടതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശക്തമായ നടപടിയെടുക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടുന്നു.

ദില്ലി: രാജ്യത്ത് ഏത് സ്ത്രീക്കെതിരെ ഗുരുതരമായ കുറ്റകൃത്യം നടന്നാലും കേന്ദ്രസർക്കാരും ബിജെപിയും നിശ്ശബ്ദരാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട്. പ്രധാനമന്ത്രിയോ അമിത് ഷായോ അറിയാതെയാണ് പ്രജ്വൽ രേവണ്ണ രാജ്യം വിട്ടതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശക്തമായ നടപടിയെടുക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടുന്നു.

ചോദ്യം: ഗുരുതരകുറ്റകൃത്യം നടത്തിയ പ്രജ്വൽ രേവണ്ണയെക്കുറിച്ച് ഉയർന്ന പരാതികൾ ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും?

ഇത്തരമൊരു സംഭവം നടക്കുമ്പോൾ ഉടനടി അവർ നടപടിയെടുക്കേണ്ടിയിരുന്നു. ഇപ്പോൾ അവർ പ്രജ്വലിനെ രാജ്യം വിടാനനുവദിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈ രാജ്യത്തെ ഓരോ നേതാക്കളുടെയും ഓരോ നീക്കങ്ങളും അറിയുന്നവരാണ്. അവർ പ്രജ്വൽ രാജ്യം വിടുമെന്നറിഞ്ഞില്ല എന്നത് വിശ്വസിക്കാനാകില്ല. ഇത്രയധികം വിവരങ്ങൾ അറിയുമ്പോൾ എന്തെങ്കിലും നടപടിയെടുക്കേണ്ടിയിരുന്നില്ലേ?

ചോദ്യം: കേന്ദ്രസർക്കാ‍ർ ഈ വിഷയത്തിൽ നിശ്ശബ്ദരാണെന്ന് കരുതുന്നുണ്ടോ?

സ്ത്രീകൾക്കെതിരെ എന്ത് ഗുരുതരകുറ്റകൃത്യം നടന്നാലും കേന്ദ്രസർക്കാർ നിശ്ശബ്ദരല്ലേ? ഹത്രാസിൽ, ഉന്നാവിൽ, ഒളിമ്പിക് ജേതാക്കളായ വനിതാ അത്‍ലറ്റുകളുടെ പോരാട്ടത്തിൽ, മണിപ്പൂരിൽ അങ്ങനെ എല്ലായിടത്തും. അവർ ഇവിടെയെല്ലാം കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടല്ലേ എടുത്തത്. തീർത്തും ലജ്ജാകരമാണിത്.

 

click me!