'രാഷ്ട്ര താൽപ്പര്യം മുൻനിർത്തി എല്ലാ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണം'

Published : Aug 28, 2025, 09:35 PM ISTUpdated : Aug 28, 2025, 09:39 PM IST
RSS Chief Mohan Bhagwat

Synopsis

മൂന്നിൽ താഴെ ഫെർട്ടിലിറ്റി നിരക്ക് ഉള്ള സമൂഹങ്ങൾ ക്രമേണ വംശനാശത്തിലേക്ക് നീങ്ങുന്നുവെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ടാകുന്നത് പ്രധാനമാണെന്ന് ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്. മൂന്ന് കുട്ടികളുള്ള കുടുംബങ്ങളിലെ കുട്ടികൾ അഹംഭാവം നിയന്ത്രിക്കാൻ പഠിക്കുമെന്നും വ്യക്തിപരമായി ഊർജസ്വലരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ വ്യതിയാനങ്ങളെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് അദ്ദേഹം ഈ അഭിപ്രായങ്ങൾ പറഞ്ഞത്. മൂന്നിൽ താഴെ ഫെർട്ടിലിറ്റി നിരക്ക് ഉള്ള സമൂഹങ്ങൾ ക്രമേണ വംശനാശത്തിലേക്ക് നീങ്ങുന്നുവെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രതാൽപ്പര്യം മുൻനിർത്തി എല്ലാ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണം. ശരിയായ പ്രായത്തിൽ വിവാഹം കഴിച്ച് മൂന്ന് കുട്ടികളുണ്ടാകുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുമെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികൾ ഈഗോ മാനേജ്മെന്റ് പഠിക്കുകയും ഭാവിയിൽ അവരുടെ കുടുംബജീവിതത്തിൽ ഒരു അസ്വസ്ഥതയും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. നമ്മുടെ രാജ്യത്തെ ജനസംഖ്യ 2.1 ജനനനിരക്ക് ശുപാർശ ചെയ്യുന്നു. ശരാശരി കണക്കിൽ നല്ലതാണ്. പക്ഷേ നിങ്ങൾക്ക് ഒരിക്കലും 0.1 കുട്ടി ഉണ്ടാകില്ല. ഗണിതത്തിൽ, 2.1 എന്നത് 2 ആയി മാറുന്നു. എന്നാൽ ജനനങ്ങളുടെ കാര്യത്തിൽ, കണക്ക് മൂന്നായിരിക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു.

ജനനനിരക്ക് മാത്രമല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ആർ‌എസ്‌എസ് മേധാവി മറുപടി നൽകി. ഗുരുകുല വിദ്യാഭ്യാസം മുഖ്യധാരാ വിദ്യാഭ്യാസത്തിൽ സംയോജിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ മാതൃഭാഷയിലാണ് നടത്തുന്നത്. ഗുരുകുല വിദ്യാഭ്യാസം ഒരു ആശ്രമത്തിൽ പോയി താമസിക്കുന്നതിനെക്കുറിച്ചല്ല, അത് മുഖ്യധാരയുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും മോഹൻ ഭഗവത് പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ (എൻഇപി) ശരിയായ ദിശയിലേക്കുള്ള ശരിയായ ചുവടുവയ്പ്പാണെന്ന് പ്രശംസിച്ച ഭഗവത്, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം വളരെ മുമ്പുതന്നെ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും പറഞ്ഞു. ഭൂതകാലത്തെക്കുറിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും കുട്ടികൾക്ക് നൽകണമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം