എല്ലാം ഒരു പോത്ത് കാരണം; നിരനിരയായി കൂട്ടിയിടിച്ചത് നിരവധി വാഹനങ്ങൾ, ആറ് പേർക്ക് പരിക്ക്

Published : Apr 08, 2024, 05:07 AM IST
എല്ലാം ഒരു പോത്ത് കാരണം; നിരനിരയായി കൂട്ടിയിടിച്ചത് നിരവധി വാഹനങ്ങൾ, ആറ് പേർക്ക് പരിക്ക്

Synopsis

മാരുതി ബലേനോ കാറാണ് ആദ്യം അപകടത്തിൽപ്പെട്ടത്. പിന്നാലെ നിരനിരയായി നിരവധി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നാഗ്‍പൂർ: നാഗ്പൂരിൽ നിരവധി വാഹനങ്ങ‌ൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി മൻകപൂർ സ്ക്വയറിലായിരുന്നു സംഭവം. റോഡിലേക്ക് കയറിയ ഒരു പോത്ത് കാരണമാണ് വലിയ അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മാരുതി ബലേനോ കാറാണ് ആദ്യം അപകടത്തിൽപ്പെട്ടത്. റോഡിൽ പോത്തിനെ കണ്ട ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിത്തിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി വാഹനങ്ങൾ നിരനിരയായി കൂട്ടിയിടിച്ചു. പല വാഹനങ്ങളിൽ യാത്ര ചെയ്യുകയായിരുന്ന ആറ് പേർക്ക് കൂട്ടിയിടികളിൽ പരിക്കുണ്ടെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ മദ്‍നെ പറഞ്ഞു. ഡിസിപി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ