'തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്രിവാൾ അറസ്റ്റിലാകും'; 10 മാസം മുമ്പേ അറസ്റ്റ് പ്രവചിച്ച നേതാവ്  -വീഡിയോ 

Published : Mar 22, 2024, 05:33 PM ISTUpdated : Mar 22, 2024, 05:35 PM IST
'തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്രിവാൾ അറസ്റ്റിലാകും'; 10 മാസം മുമ്പേ അറസ്റ്റ് പ്രവചിച്ച നേതാവ്  -വീഡിയോ 

Synopsis

ബിജെപിയുമായി ഉടക്കി നിൽക്കുന്ന നേതാവാണ് സത്യപാൽ മല്ലിക്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമ്മു കശ്മീർ ​ഗവർണറായ മല്ലിക്, പ്രധാനമന്ത്രി മോദിക്കും ബിജെപിക്കുമെതിരെ നിലപാട് സ്വീകരിച്ച് തുടങ്ങിയത്.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലാകുമെന്ന് ജമ്മു കശ്മീർ മുൻ ​ഗവർണറും മുൻ ബിജെപി നേതാവുമായ സത്യപാൽ മല്ലിക് പ്രവചിച്ചിരുന്നു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അന്ന് മല്ലിക് ഇക്കാര്യം പറഞ്ഞത്. 'ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലാകും. ഇത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്'- എന്നായിരുന്നു മല്ലിക്കിന്റെ വാക്കുകൾ. അഭിമുഖത്തിന്റെ വീഡിയോ ശകലങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെച്ചു.

ഡോ. സർവപ്രിയ സാങ്‍വാന് ഞാൻ 10 മാസം മുമ്പ് നൽകിയ അഭിമുഖത്തിൽ ദില്ലി മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യുമെന്ന് ഞാൻ പറഞ്ഞിരുന്നു. രാജ്യത്തെ അന്വേഷണ ഏജൻസികളെ ദുരുപയോ​ഗം ചെയ്യുന്ന അധികാരത്തിലിരിക്കുന്ന ഏകാധിപതി ഭീരുവാണ്. ദില്ലി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതിലൂടെ മോദി ​ഗവൺമെന്റ് അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിയ്ക്കുകയാണ്- സത്യപാൽ മല്ലിക് പോസ്റ്റിൽ പറ‍ഞ്ഞു.

 

 

ബിജെപിയുമായി ഉടക്കി നിൽക്കുന്ന നേതാവാണ് സത്യപാൽ മല്ലിക്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമ്മു കശ്മീർ ​ഗവർണറായ മല്ലിക്, പ്രധാനമന്ത്രി മോദിക്കും ബിജെപിക്കുമെതിരെ നിലപാട് സ്വീകരിച്ച് തുടങ്ങിയത്. കർഷക സമരത്തിനും അദ്ദേഹം പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'