ബിഹാറിൽ മുൻമന്ത്രിയുടെ അച്ഛന്റെ കൊലപാതകം: പ്രധാന പ്രതി പിടിയിൽ

Published : Jul 17, 2024, 10:13 PM IST
ബിഹാറിൽ മുൻമന്ത്രിയുടെ അച്ഛന്റെ കൊലപാതകം: പ്രധാന പ്രതി പിടിയിൽ

Synopsis

പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് 4 പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

പാറ്റ്ന: ബിഹാറിലെ മുൻമന്ത്രിയും വികാസ് ശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനുമായ മുകേഷ് സാഹ്നിയുടെ അച്ഛന്റെ കൊലപാതകത്തിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. കാസിം അൻസാരിയെ ബിഹാർ പോലീസ് ദാർഭം​ഗയിൽ വച്ചാണ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചു, പ്രതിയുമായി കൊല്ലപ്പെട്ട ജിതൻ സാഹ്നിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു, ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ബിഹാർ പോലീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് 4 പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'