നാ​ഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിൽ പൊട്ടിത്തെറി; 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Published : Dec 17, 2023, 12:28 PM IST
നാ​ഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിൽ പൊട്ടിത്തെറി; 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Synopsis

അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ​ഗുരുതരമാണ്.

നാ​ഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിൽ പൊട്ടിത്തെറി. രാവിലെ 9 മണിക്കുണ്ടായ സംഭവത്തിൽ 9 പേർ മരിച്ചു. പാക്കിം​ഗ് നടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ആ​ദ്യഘട്ടത്തിൽ 5 മരണമാണ് റിപ്പോർട്ട് ചെയ്തത്. സംഭവ സ്ഥലത്തേക്ക് ഉടനടി രക്ഷാപ്രവർ‌ത്തകർ എത്തിയിരുന്നു. അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ​ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ​സോളാർ എക്സ്പ്ലോസീവ് നിർമ്മിക്കുന്ന ​ഈ കമ്പനി സ്ഥിതി ചെയ്യുന്നത് നാ​ഗ്പൂരിലെ ​ഗ്രാമപ്രദേശത്താണ്. പ്ലാന്റിനകത്തുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റവരിലേറെയും മരിച്ചവരും ഇവിടുത്തെ തൊഴിലാളികൾ തന്നെയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'