വീട് വിട്ട് പോയ മകനെ എട്ട് വർഷത്തിന് ശേഷം അമ്മ ഫെയ്‌സ്ബുക്കിൽ കണ്ടെത്തി

Published : Apr 04, 2019, 03:48 PM IST
വീട് വിട്ട് പോയ മകനെ എട്ട് വർഷത്തിന് ശേഷം അമ്മ ഫെയ്‌സ്ബുക്കിൽ കണ്ടെത്തി

Synopsis

മകനെ ഫെയ്‌സ്ബുക്കിൽ തിരിച്ചറിഞ്ഞ ഉടൻ സൂസൻ പൊലീസിൽ വിവരമറിയിച്ചു

ഹൈദരാബാദ്: ഒന്നല്ല, എട്ട് വർഷം കരഞ്ഞ് ക്ഷീണിച്ച കണ്ണുകളും പ്രാർത്ഥനകളുമായി മകനെ കാത്തിരുന്ന അമ്മ ഒടുവിൽ അവനെ കണ്ടെത്തി. ഹൈദരാബാദിലെ വീട് വിട്ടിറങ്ങി പോയ മകനെ പഞ്ചാബിലെ അമൃത്‌സറിൽ നിന്ന് കണ്ടെത്താൻ സഹായിച്ചതാകട്ടെ ഫെയ്‌സ്ബുക്കും. ഹൈദരാബാദിലെ മൗലോലി നവോദയ നഗറിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ദിനേഷ് ജനയെയാണ് അമ്മ സുസന്ന എട്ട് വർഷത്തിന് ശേഷം കണ്ടെത്തിയത്.

മാതാപിതാക്കളോട് പിണങ്ങി 2011 ജനുവരി 21നാണ് ദിനേഷ് വീടുവിട്ടിറങ്ങിയത്. മകനെ കാണാതായെന്ന് അറിഞ്ഞ ഉടനെ തന്നെ മാതാപിതാക്കൾ തിരച്ചിൽ തുടങ്ങിയെങ്കിലും ഒടുവിൽ എത്തിച്ചേർന്നത് കഷൈഗുഡ പൊലീസ് സ്റ്റേഷനിലേക്കാണ്. പൊലീസ് അന്വേഷണം പക്ഷെ എങ്ങുമെത്തിയില്ല. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. പൊലീസ് ഈ കേസ് തന്നെ മറന്ന മട്ടായി.

എന്നിട്ടും സൂസന്ന തിരച്ചിൽ അവസാനിപ്പിച്ചില്ല. വർഷം പലത് കടന്നുപോയപ്പോൾ അവസാന ആശ്രയം എന്ന നിലയിൽ അവർ ഫെയ്‌സ്ബുക്കിലും എത്തി. ദിനേഷും ഈ ഘട്ടത്തിൽ ഫെയ്സ്ബുക്കിലുണ്ടായിരുന്നു. ദിനേഷ് ജന ലിമ എന്നായിരുന്നു പേര്. പഞ്ചാബിലെ അമൃത്സറിലായിരുന്നു അവൻ. എന്നാൽ മറ്റ് വിവരങ്ങളൊന്നും ഫെയ്‌സ്ബുക്കിലെ പ്രൊഫൈലിൽ ഉണ്ടായിരുന്നില്ല.

സംശയം തോന്നിയ സുസന്ന വിവരം ഉടനെ തന്നെ പൊലീസിൽ അറിയിച്ചു. അവർ ഫെയ്‌സ്ബുക് അക്കൗണ്ടിന്റെ വിവരങ്ങൾ സൈബർ പൊലീസിന് കൈമാറി. അങ്ങിനെ സൈബർ പൊലീസാണ് ദിനേഷ് അമൃത്സറിലുണ്ടെന്ന് കണ്ടെത്തിയത്. ദിനേഷിന്റെ കൂടുതൽ ചിത്രങ്ങൾ ശേഖരിച്ച സൈബർ പൊലീസ് ഇവ സുസന്നയെ കാട്ടി ഇത് മകൻ തന്നെയാണെന്ന് ഉറപ്പുവരുത്തി.

പിന്നാലെ പൊലീസ് സംഘം അമൃത്സറിലേക്ക് തിരിച്ചു. ദിനേഷിനെ കണ്ടെത്തി വിവരങ്ങൾ തിരക്കിയപ്പോൾ സുസന്നയുടെ നിഗമനം പൂർണ്ണമായും ശരിയെന്ന് മനസിലായി. അതോടെ 16 വയസ് പ്രായമായ ദിനേഷ് സ്വന്തം നാട്ടിലേക്ക് തിരികെയെത്തി. 

എന്നാൽ വീട് വിട്ട് പോകുമ്പോൾ തനിക്ക് എട്ട് വയസായിരുന്നില്ല, മറിച്ച് 13 വയസായിരുന്നുവെന്നാണ് ദിനേഷ് പൊലീസിന് മൊഴി നൽകിയത്. അമൃത്സറിൽ റാണകാല ഗ്രാമത്തിൽ സുഖ്‌രാജ് സിങെന്ന കർഷകനായിരുന്നു ദിനേഷിന്റെ രക്ഷിതാവ്. 

 

 

വീട് വിട്ട് പോയ മകനെ എട്ട് വർഷത്തിന് ശേഷം അമ്മ ഫെയ്‌സ്ബുക്കിൽ കണ്ടെത്തി. ഹൈദരാബാദിലെ മൗലോലി നവോദയ നഗറിലെ വീട്ടിൽ നിന്ന് 2011 ജനുവരി 21 നാണ് ദിനേഷ് ജന വീട് വിട്ടിറങ്ങിയത്. അന്നവന് പ്രായം വെറും എട്ട് വയസ്. അച്ഛൻ എബിഎസ് സലാമും സുസന്നയും നൽകിയ പരാതിയിൽ ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ദിനേഷിനെ കണ്ടെത്താനായില്ല.

വർഷം ഒന്ന് കഴിഞ്ഞു, രണ്ട് കഴിഞ്ഞു... എട്ട് കഴിഞ്ഞു... കേസന്വേഷണം അവസാനിപ്പിച്ച പൊലീസ് ദിനേഷിനെ കാണാതായ കാര്യം പോലും മറന്നു. അപ്പോഴും കര

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്