ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി കബളിപ്പിച്ചു; മലയാളിയെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്

Published : Feb 25, 2025, 08:20 PM IST
ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി കബളിപ്പിച്ചു; മലയാളിയെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്

Synopsis

ഇറ്റലിയിലേക്കുള്ള വ്യാജ റസിഡൻ്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ മലയാളിയെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. തോട്ടകാട്ടുക്കൽ സ്വദേശി രൂപേഷ് പി ആർ ആണ് അറസ്റ്റിലായത്. 

ദില്ലി: ഇറ്റലിയിലേക്കുള്ള വ്യാജ റസിഡൻ്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ മലയാളിയെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. തോട്ടകാട്ടുക്കൽ സ്വദേശി രൂപേഷ് പി ആർ ആണ് അറസ്റ്റിലായത്. മലയാളിയായ ഡിജോ ഡേവിസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ജനുവരി 25നാണ് തൃശ്ശൂർ സ്വദേശി ഡിജോ ഡേവിസ് ഇറ്റലിയിൽ നിന്നും നാടുകടത്തപ്പെട്ട് ദില്ലിയിൽ എത്തുന്നത്. വ്യാജ റസിഡന്റ് പെർമിറ്റ് ഉള്ളതിനാലാണ് ഡിജോയെ ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ നാടുകടത്തിയത്.

ഇറ്റലിയിലേക്ക് പോകുന്നതിനായി ഡിജോ ട്രാവൽ ഏജന്റ് ആയ രൂപേഷ് വഴിയാണ് പേപ്പറുകൾ ശരിയാക്കിയത്. ഇറ്റലിയിലേക്ക് പോകുന്നതിനായി  ഡിജോയ്ക്ക് ടിക്കറ്റ് എടുത്ത് നൽകിയതും രൂപേഷാണ്. ഇറ്റലിയിലെത്തിയ ഉടനെ ജോലിയും ലഭിക്കുമെന്ന് രൂപേഷ് വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പ്രതിഫലമായി 8.2 ലക്ഷം രൂപ ഡിജോയുടെ കയ്യിൽ നിന്നും രൂപേഷ് വാങ്ങി. നാടുകടത്തപ്പെട്ട ഡിജോയുടെ പരാതിയിൽ ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രൂപേഷ് പിടിയിലാകുന്നത്. കേരളത്തിലെത്തിയാണ് ദില്ലി പൊലീസ് രൂപേഷിനെ പിടികൂടിയത്.

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന