സമരം ശക്തിപ്പെടുത്താനൊരുങ്ങി കർഷകർ; തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങള്‍ കര്‍ഷക നേതാക്കള്‍ സന്ദര്‍ശിക്കും

By Web TeamFirst Published Mar 3, 2021, 10:19 AM IST
Highlights

ബിജെപിക്കെതിരെ കർഷക കൂട്ടായ്മകളും പൊതുപരിപാടികളും സംഘടിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. വനിതാ ദിനമായ മാർച്ച്‌ 8 ന് സമര കേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകളെ ഏൽപ്പിക്കും.

ദില്ലി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ശക്തിപ്പെടുത്താന്‍ ഒരുങ്ങി കർഷകർ. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കർഷക സംഘടന നേതാക്കൾ സന്ദർശനം നടത്തും. ബിജെപിക്കെതിരെ കർഷക കൂട്ടായ്മകളും പൊതുപരിപാടികളും സംഘടിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. 

ശനിയാഴ്ച ദില്ലി അതിർത്തികളിലും ദേശീയപാതയിലും രാവിലെ 11 മണി മുതൽ അഞ്ച് മണിക്കൂർ വാഹനങ്ങൾ തടയും. ടോൾ പിരിവും തടയും. വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും കറുത്ത തലപ്പാവ് ധരിക്കാനും സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം ചെയ്തിട്ടുണ്ട്. വനിതാ ദിനമായ മാർച്ച്‌ 8 ന് സമര കേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകളെ ഏൽപ്പിക്കും.

click me!