പ്രതിഷേധത്തിന്‍റെ ഒരു മാസം; ചർച്ചക്ക് വീണ്ടും വിളിച്ച് കേന്ദ്രം, തുറന്ന മനസ്സെങ്കിൽ മാത്രം വരാമെന്ന് കര്‍ഷകർ

By Web TeamFirst Published Dec 25, 2020, 12:15 AM IST
Highlights

ഇന്നുമുതൽ 27വരെ ദേശീയ പാതകളിൽ ടോൾപിരിവ് തടയാൻ  തീരുമാനിച്ചിട്ടുണ്ട്. 26, 27 തിയതികളിൽ എൻ ഡി എ സഖ്യകക്ഷികളെ കണ്ട് നിയമങ്ങൾ പിൻവലിക്കാൻ സര്‍ക്കാരിനുമേൽ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് ആവശ്യപ്പെടും

ദില്ലി: കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി പ്രക്ഷോഭം ഒരുമാസം പിന്നിടുന്നു. നവംബര്‍ 26നാണ് കര്‍ഷക സംഘടനകളുടെ ദില്ലി ചലോമാര്‍ച്ച് ആരംഭിച്ചത്. ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘനകൾക്ക് വീണ്ടും കത്തുനൽകിയിരുന്നു. തുറന്ന മനസ്സോടെയെങ്കിൽ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

ഇന്നുമുതൽ 27വരെ ദേശീയ പാതകളിൽ ടോൾപിരിവ് തടയാൻ  തീരുമാനിച്ചിട്ടുണ്ട്. 26, 27 തിയതികളിൽ എൻ ഡി എ സഖ്യകക്ഷികളെ കണ്ട് നിയമങ്ങൾ പിൻവലിക്കാൻ സര്‍ക്കാരിനുമേൽ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് ആവശ്യപ്പെടും. മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെട്ട കിസാൻസഭയുടെ മാര്‍ച്ച് ഇന്ന് രാജസ്ഥാൻ അതിര്‍ത്തിയിൽ എത്തും.

click me!