ദില്ലിയിലേക്ക് കർഷക മാർച്ച്; തടയുമെന്ന് പൊലീസ്

By Web TeamFirst Published Sep 21, 2019, 10:17 AM IST
Highlights

ഭാരതീയ കിസാൻ സംഘത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച്. ദില്ലിയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ് 

ദില്ലി: ദില്ലിയിലേക്ക് കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച്. ഭാരതീയ കിസാൻ സംഘത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. ഉത്തര്‍പ്രദേശിൽ നിന്നുള്ള കര്‍ഷകരാണ് പ്രതിഷേധ മാര്‍ച്ചിൽ പങ്കെടുക്കുന്നത്. കരിമ്പ് കര്‍ഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയടക്കം കര്‍ഷകരുടെ പ്രശ്നങ്ങളിൽ സര്‍ക്കാര്‍ ഇടപെടലുണ്ടാകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാര്‍ച്ച് . 

UP farmers marching to Delhi's Kisan Ghat over payment of sugarcane crop dues & full loan waiver among others. Joint CP, East Range-Delhi at Delhi-UP border near Ghazipur, says, "We are coordinating with UP police. Approximately 500 farmers are on their way here." pic.twitter.com/NpetHb3dxJ

— ANI (@ANI)

 അഞ്ഞൂറോളം കര്‍ഷകരാണ് മാര്‍ച്ചിൽ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരെ ദില്ലിയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. മാര്‍ച്ച് തടയുന്ന സ്ഥിതി ഉണ്ടായാൽ അവിടെ നിരാഹാര സമരം തുടങ്ങുമെന്ന നിലപാടിലാണ് കര്‍ഷക സംഘടന. 

click me!