Farm Laws|കർഷക ‌സമരം തുടരുന്നതിൽ ഭിന്നാഭിപ്രായം; ട്രാക്ടർ റാലി പിൻവലിക്കണമെന്ന് പഞ്ചാബിലെ സംഘടനകൾ

By Web TeamFirst Published Nov 21, 2021, 9:27 AM IST
Highlights

ഈ മാസം 26 ലെ ട്രാക്ടർ റാലി പിൻവലിക്കണമെന്ന് പഞ്ചാബിലെ സംഘടനകളുടെ യോഗത്തിൽ പ്രമേയം. പ്രമേയം ഇന്ന് കിസാൻ മോർച്ച യോഗത്തിൽ അവതരിപ്പിക്കും

ദില്ലി: തുടർസമര പരിപാടികളിൽ തുടരുന്നതിൽ കർഷക(farmers) സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായം(difference of opinion). ഈ മാസം 26 ലെ ട്രാക്ടർ റാലി(tractor rally) പിൻവലിക്കണമെന്ന് പഞ്ചാബിലെ സംഘടനകളുടെ യോഗത്തിൽ പ്രമേയം. പ്രമേയം ഇന്ന് കിസാൻ മോർച്ച യോഗത്തിൽ അവതരിപ്പിക്കും

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ  പ്രഖ്യാപനത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി ഇന്ന് ചേരുകയാണ്. സമരത്തെ സംബന്ധിച്ചുള്ള തീരുമാനത്തില്‍ നിര്‍ണായകമാണ് ഈ യോഗം. സമരം തുടരാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചാബിലെ സംഘടനകളുടെ എതിർ സ്വരം

ഇതിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയെന്നാണ് സൂചന. വരുന്നയാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗം ഈ നടപടികൾക്ക് അനുമതി നൽകും.

click me!