Farmers Protest| നവംബർ 29 മുതൽ പാർലമെന്റിലേക്ക് ട്രാക്ടർ മാർച്ച്, സമരപരിപാടികൾ ശക്തമാക്കാൻ കർഷകർ

By Web TeamFirst Published Nov 9, 2021, 8:13 PM IST
Highlights

നവംബർ  28 ന് മുംബൈ ആസാദ് മൈതാനത്ത് കിസാൻ-മസ്ദൂർ മഹാപഞ്ചായത്ത് ചേരാനും യോഗത്തിൽ തീരുമാനമായി. 

ദില്ലി: അതിർത്തികളിലെ കർഷക സമരം ( farmers protest) ഒന്നാം വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ പുതിയ സമരപരിപാടികൾ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച. നവംബർ 29 ന് പാർലമെന്റ് സമ്മേളനം അവസാനിക്കും വരെ ട്രാക്ടർ പാർലമെന്റ് മാർച്ച്‌ ( parliament march ) നടത്തും. ഓരോ ദിവസവും  500 കർഷർ  പാർലമെന്റ് മാർച്ചിൽ പങ്കെടുക്കും. സമാധാനപരമായിരിക്കും മാർച്ച് നടത്തുക. നവംബർ  28 ന് മുംബൈ ആസാദ് മൈതാനത്ത് കിസാൻ-മസ്ദൂർ മഹാപഞ്ചായത്ത് ചേരാനും യോഗത്തിൽ തീരുമാനമായി. 

Farmers Protest | ഹിസാറിലെ കർഷകരുടെ പ്രതിഷേധം: സമരം ശക്തമാക്കാനൊരുങ്ങി കിസാൻ മോർച്ച

നവംബർ 26 ന് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ദില്ലി അതിർത്തികളിൽ റാലി സംഘടിപ്പിക്കും. പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ കർഷകരാണ് അതിർത്തിയിലെത്തുക. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും വൻ കർഷക റാലി സംഘടിപ്പിക്കാനും കിസാൻ മോർച്ച തീരുമാനിച്ചു. 

Farmers Protest| ബിജെപി എംപിക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെ കേസ്, ഹരിയാനയിൽ പൊലീസ് സ്റ്റേഷൻ ഉപരോധം

 

 

click me!