17 വയസുകാരിയുടെ മരണം; സ്കൂൾ പരീക്ഷയ്ക്ക് പഠിക്കാത്തതു കൊണ്ട് അച്ഛൻ മ‍ർദിച്ചതെന്ന് ആരോപണം

Published : Apr 06, 2024, 09:07 PM ISTUpdated : Apr 06, 2024, 09:08 PM IST
17 വയസുകാരിയുടെ മരണം; സ്കൂൾ പരീക്ഷയ്ക്ക് പഠിക്കാത്തതു കൊണ്ട് അച്ഛൻ മ‍ർദിച്ചതെന്ന് ആരോപണം

Synopsis

പരീക്ഷയ്ക്ക് പഠിക്കാത്തതുകൊണ്ട് മകളോട് ഇയാൾ ദേഷ്യപ്പെട്ടിരുന്നുവെന്നും വ്യാഴാഴ്ച വടി ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിച്ചുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു.

ജയ്പൂർ: സ്കൂൾ പരീക്ഷയ്ക്ക് പഠിക്കുന്നില്ലെന്ന് ആരോപിച്ച് 17 വയസുകാരിയെ അച്ഛൻ മ‍ർദിച്ചു കൊന്നെന്ന് ആരോപണം. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തത്. പിന്നീലെ ആരോപണ വിധേയനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പുഷ്‍പേന്ദ്ര വ‍ർമ പറഞ്ഞു. 

പ്രേം നഗർ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. തുടർന്ന് അച്ഛൻ ഫതേഹ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരീക്ഷയ്ക്ക് പഠിക്കാത്തതുകൊണ്ട് മകളോട് ഇയാൾ ദേഷ്യപ്പെട്ടിരുന്നുവെന്നും വ്യാഴാഴ്ച വടി ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിച്ചുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ മരണ ശേഷം അമ്മാവനാണ് പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്തു. കുട്ടിയെ തല്ലാൻ ഉപയോഗിച്ച വടി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മ‍ർദനം കാരണമായി ഉണ്ടായ ആന്തരിക രക്തസ്രാവമായിരിക്കാം മരണ കാരണമായതെന്ന് കരുതുന്നതായി പൊലീസ് കരുതുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരേണ്ടതുണ്ടെന്നും ഡിഎസ്‍പി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ