
ദില്ലി : വ്യാപാര തര്‍ക്കങ്ങളില്‍ വാദം കേള്‍ക്കുന്നതിന് മുന്‍പേ ഫീസ് ചുമത്തേണ്ടത് അനിവാര്യമാണെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. കൊമേഴ്‌സ്യല്‍ കേസുകളില്‍ കോടതിയിലെത്തുന്ന പല ഹര്‍ജികളും ബാലിശമാണ്. ഇത് കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കുകയും ചെയ്യുന്നു. അതിനാല്‍ വാണിജ്യ സംബന്ധമായ കേസുകള്‍ പരിഗണിക്കുന്നതിന് മുന്‍പ് തന്നെ അഞ്ചു കോടി വരെ കോടതിയില്‍ കെട്ടിവെക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തേണ്ട സമയം ആയിരിക്കുന്നു. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയാല്‍ ഈ തുക തിരിച്ചു നല്‍കില്ലെന്ന വ്യവസ്ഥയും വേണമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
Read More : സാധാരണ ജീവിതങ്ങളിൽ ഒട്ടും സാധാരണമല്ലാത്ത മനുഷ്യത്വത്തിന്റെ ഏട്: 'സൗദി വെള്ളക്ക'യെ കുറിച്ച് ശബരിനാഥൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam