ബിജെപി പോലും കോണ്‍ഗ്രസിനേപ്പോലെ തങ്ങളെ വഞ്ചിച്ചിട്ടില്ലെന്ന് എച്ച് ഡി കുമാരസ്വാമി

Published : Dec 06, 2020, 10:18 AM IST
ബിജെപി പോലും കോണ്‍ഗ്രസിനേപ്പോലെ തങ്ങളെ വഞ്ചിച്ചിട്ടില്ലെന്ന് എച്ച് ഡി കുമാരസ്വാമി

Synopsis

ബിജെപിയുടെ ബി ടീം എന്ന് വിളിച്ച് ആക്ഷേപിച്ച കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ എച്ച് ഡി ദേവഗൌഡയാണ് സഖ്യത്തിന് നിര്‍ബന്ധിച്ചത്. ആ തീരുമാനം പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുന്നതിന് കാരണമായി. വൈകാരികമായ ആ തീരുമാനമാണ് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയായതെന്നും കുമാരസ്വാമി

ബെംഗളുരു: ബിജെപി പോലും കോണ്‍ഗ്രസിനേപ്പോലെ തങ്ങളെ വഞ്ചിച്ചിട്ടില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസുമായുള്ള സഖ്യ സര്‍ക്കാര്‍ ഏറെക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാക്കിയ നല്ല പ്രതിച്ഛായ തകര്‍ത്തുവെന്നുമാണ് ജെഡിഎസ് നേതാവ് കൂടിയായ എച്ച് ഡി കുമാരസ്വാമി ആരോപിക്കുന്നത്. 12 വര്‍ഷത്തെ പ്രതിച്ഛായയാണ് കോണ്‍ഗ്രസ് സഖ്യത്തോടെ തകര്‍ന്നതെന്നും കുമാരസ്വാമി ശനിയാഴ്ച പറഞ്ഞു.

മൈസുരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമാരസ്വാമി. ബിജെപിയുടെ ബി ടീം എന്ന് വിളിച്ച് ആക്ഷേപിച്ച കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ എച്ച് ഡി ദേവഗൌഡയാണ് സഖ്യത്തിന് നിര്‍ബന്ധിച്ചത്. ആ തീരുമാനം പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുന്നതിന് കാരണമായി. വൈകാരികമായ ആ തീരുമാനമാണ് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയായതെന്നും കുമാരസ്വാമി ആരോപിക്കുന്നു. പാര്‍ട്ടിക്കും തനിക്കും പതനത്തിനുള്ള അവസരം മാത്രമാണ് ആ സഖ്യം കൊണ്ടുണ്ടായത്. ആ വൈകാരിക തീരുമാനത്തിന് എച്ച് ഡി ദേവഗൌഡയെ താന്‍ പഴിക്കില്ല, ഒരു മതേതര സമൂഹത്തിന് വേണ്ടിയുള്ള പിതാവിന്‍റെ ആഗ്രഹമായിരുന്നു ആ തീരുമാനത്തിലേക്ക് നയിച്ചതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ക്കുന്നു.

2018ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ചേരികളില്‍ പ്രചാരണം നടത്തിയ ശേഷമാണ് ബിജെപിക്കെതിരെ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യമുണ്ടായത്. എന്നാല്‍ പിന്നീട് സഖ്യമായി ചേര്‍ന്ന നേരിട്ട തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടിയാണ് ജെഡിഎസിനും കോണ്‍ഗ്രസിനും നേരിട്ടത്. ഇതിന് പിന്നാലെയാണ് പരസ്പരമുള്ള പഴിചാരല്‍ ഇരു ചേരികളിലും സജീവമായത്.  

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ കെണിയില്‍ വീഴുകയായിരുന്നു താനെന്നാണ് കുമാരസ്വാമി ആരോപിക്കുന്നത്. ബിജെപി പോലും വഞ്ചിക്കാത്ത രീതിയിലാണ് കോണ്‍ഗ്രസ് ജെഡിഎസിനെ വഞ്ചിച്ചത്. എന്നാല്‍ കുടുംബത്തിന്‍റെ പേരിലും സംസ്കാരത്തിന്‍റെ പേരിലും കണ്ണീര്‍ പൊഴിക്കുന്ന വിദ്ഗ്ധനായ നുണയനാണ് കുമാരസ്വാമിയെന്നാണ് ആരോപണത്തിന് സിദ്ധരാമയ്യ തിരിച്ചടിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം