കുനോ ദേശീയോദ്യാനത്തിലെ ചീറ്റകളില്‍ ഒന്നുകൂടി ചത്തു, ആകെ ചത്ത ചീറ്റകളുടെ എണ്ണം 9

Published : Aug 02, 2023, 02:24 PM IST
കുനോ ദേശീയോദ്യാനത്തിലെ ചീറ്റകളില്‍ ഒന്നുകൂടി ചത്തു, ആകെ ചത്ത ചീറ്റകളുടെ എണ്ണം 9

Synopsis

നമീബിയയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയില്‍ നിന്നുമായി 20 ചീറ്റപ്പുലികളേയാണ് കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്

ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്നുകൂടി ചത്തു. ബുധനാഴ്ച രാവിലെയാണ് ധാത്രി എന്ന പെണ്‍ ചീറ്റപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരുള്ളത്. നമീബിയയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയില്‍ നിന്നുമായി 20 ചീറ്റപ്പുലികളേയാണ് കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. പ്രൊജക്ട് ചീറ്റ എന്ന പദ്ധതി പ്രകാരം ആയിരുന്നു ഇത്.

ഏഴ് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് അറ്റുപോയ ചീറ്റപ്പുലികളെ രാജ്യത്ത് വീണ്ടെടുക്കാനുള്ള ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. ഇതനുസരിച്ച് രാജ്യത്ത് എത്തിച്ച ചീറ്റപ്പുലികളില്‍ 9 എണ്ണമാണ് ഇതിനോടകം ചത്തത്. ആഫ്രിക്കയില്‍ നിന്നുമെത്തിച്ച മൂന്ന് ചീറ്റപ്പുലി കുഞ്ഞുങ്ങള്‍ അടക്കമാണ് ഇത്. വിവിധ കാരണങ്ങളാണ് ചീറ്റപ്പുലികളുടെ മരണത്തിന് കാരണമായി വന്യജീവി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവ തമ്മിലുള്ള ഏറ്റുമുട്ടലും വേട്ടയാടുന്നതിനിടെയുണ്ടാവുന്ന പരിക്കും അണുബാധയും എല്ലാം ഇവയുടെ മരണത്തിന് കാരണമാകുന്നുവെന്നാണ് നിരീക്ഷണം. അതേസമയം ഇവയുടെ കഴുത്തിലെ കോളറിനെതിരെയും വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നുണ്ട്.

മാർച്ച് 27 ന് സാഷ എന്ന പെൺ ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. ഏപ്രിൽ 23 ന് ഉദയ് എന്ന ചീറ്റയും അസുഖം മെയ് 9 ന് ദക്ഷ എന്ന പെൺ ചീറ്റ ഇണചേരൽ ശ്രമത്തിനിടെ ആൺ ചീറ്റയുടെ ആക്രമണത്തിൽലും നിർജലീകരണം കാരണം രണ്ട് ചീറ്റക്കുഞ്ഞുങ്ങളും ജൂലൈ 15 ന് സൂരജ് എന്ന ചീറ്റപ്പുലിയും കുനോ ദേശീയോദ്യാനത്തില്‍ ചത്തിരുന്നു. ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മരണം വരെ സംഭവിക്കാം', ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് നിരോധനവുമായി തമിഴ്നാട്
കോടീശ്വരനായ യാചകൻ! ചക്ര പലകയിൽ ഭിക്ഷാടനം, എത്തുന്നത് സ്വന്തം കാറിൽ, സ്വന്തമായി 3 നിലയുള്ള വീടും ഫ്ലാറ്റുമടക്കം 3 കെട്ടിടങ്ങൾ !