ബംഗാളിലെ ഡോക്ടർമാരുടെ സമരം; പലയിടത്തും സംഘ‍‍ർഷം, ഗൂ‍ഢാലോചനയെന്ന് മമത, അഭിമാനപ്രശ്നമായി കാണരുതെന്ന് കേന്ദ്രം

By Web TeamFirst Published Jun 14, 2019, 3:10 PM IST
Highlights

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്തതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്. 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആരോഗ്യ മേഖലയെ നിശ്ചലമാക്കി റസിഡന്‍റ് ഡോക്ടര്‍മാരുടെ സമരം. സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലെ റസിഡന്‍റ് ഡോക്ടര്‍മാരും പണിമുടക്കി. സമരത്തിന് പിന്നില്‍ സിപിഎം ബിജെപി ഗൂഢാലോചനയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കി പ്രശ്നം പരിഹരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. വര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടു.

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്തതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്. ചൊവ്വാഴ്ച മുതല്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരമുപേക്ഷിച്ച് ജോലിക്ക് കയറണമെന്നായിരുന്നു ഇന്നലെ കൊല്‍ക്കത്ത എസ്എസ് കെഎം ആശുപത്രിയിലെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടത്. 

ഡ്യൂട്ടിക്കിടയില്‍ പൊലീസുകാരന്‍ മരിച്ചാല്‍ സഹപ്രവര്‍ത്തകര്‍ പണിമുടക്കുമോ എന്നും മമത ചോദിച്ചു. മമതയുടെ അന്ത്യശാസനം തള്ളിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിച്ചു. മമതയ്ക്ക് തിരിച്ചടി നല്‍കി അനന്തരവന്‍ കൊല്‍ക്കത്ത കെപിസി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി ഡോ. ആബേശ് ബാനര്‍ജിയും സമരത്തിന്‍റെ ഭാഗമായി. 

സമരം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടെടുക്കുന്ന മമത, ന്യൂനപക്ഷ വിരുദ്ധ സമരമെന്ന ആരോപണമുയര്‍ത്തിയാണ് സമരക്കാരെ നേരിടുന്നത്. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലെ ആശുപത്രികളിലും റസിഡന്‍റ് ഡോക്ടര്‍മാര്‍ ഐക്യദാര്‍ഢ്യമറിയിച്ച് ഒരു ദിവസം പണിമുടക്കി. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെ കണ്ട് നിവേദനം നല്‍കി.

click me!