
ചെന്നൈ:പ്രതിപക്ഷപാർട്ടി യോഗത്തിനായുള്ള സ്റ്റാലിന്‍റെ ബീഹാർ സന്ദർശനത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ പോര്.ഡിഎംകെയുടെ ഉത്തരേന്ത്യൻവിരുദ്ധ പ്രസ്താവനകൾ ആയുധം ആക്കിയുള്ള വാക്പോര്, പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പം ലക്ഷ്യം ഇട്ടുള്ള ആസൂത്രിത നീക്കം കൂടിയാണ് തിരിച്ചടിച്ചാൽ താങ്ങില്ലെന്ന താക്കീതിനു പിന്നാലെ ബിജെപി ക്കെതിരായ പോര് മുറുക്കി ബിഹാറിൽ പ്രതിപക്ഷ കൂട്ടായ്മയുടെ മുൻനിരയിൽ നിൽക്കുമ്പോഴാണ് എം കെ സ്റ്റാലിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കാനുള്ള നീക്കം. ഡിഎംകെ നേതാക്കളുടെ മുൻകാല ഉത്തരേന്ത്യൻ വിരുദ്ധ പ്രസ്താവനകൾക്ക് സ്റ്റാലിൻ മാപ്പ് പറയുമോ എന്ന ചോദ്യം ആദ്യം ഉയർത്തിയത് ബിജെപിയുടെ തമിഴ് നാട് അധ്യക്ഷൻ അണ്ണാമലൈ. ദേശീയ മാധ്യമങ്ങളും GoBackStalin എന്ന ഹാഷ് ടാഗ് ചർച്ചയാക്കി.
കരുണാനിധി സ്മാരകത്തിന്‍റെ ഉദ്ഘാടനത്തിൽ നിന്ന് അവസാനനിമിഷം നിതിഷ് കുമാർ പിന്മാറിയതും സ്റ്റാലിൻ വിരുദ്ധർക്ക് ആഘോഷമായി. ഇതോടെയാണ് സ്റ്റാലിൻ സർക്കാരിന്റെ ക്ഷേമ പദ്ധതികൽ ഉയർത്തി #വെൽക്കംസ്റ്റാലിൻ, #BJp fears mk Stalin എന്ന ഹാഷ് ടാഗുകൾ പ്രചരിച്ചത് .39 ലോക്സഭ സീറ്റുകൾ ഉള്ള തമിഴ് നാട്ടിൽ കഴിഞ്ഞ തവണ 38 ഉം ഡിഎംകെ സഖ്യം ആണ് നേടിയത്. 2024ഇൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതെയും ഡിഎംകെ വീണ്ടും തമിഴ് നാട് തൂത്തുവാരുകയും ചെയ്താൽ ദേശീയ തലത്തിൽ സ്റ്റാലിന്‍റെ മൂല്യം ഉയരും. മാർച്ചിൽ സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിനായി ചെന്നൈയിൽ പ്രതിപക്ഷ നേതാക്കൾ ഒന്നിച്ചതിന് പിറ്റേന്നും ഡിഎംകെയുടെ ഉത്തരേന്ത്യൻ വിരുദ്ധ പ്രസ്താവനകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഡിഎംകെ നയിച്ച 1960കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ മുതലിങ്ങോട്ടുള്ള ചരിത്രം ഓർമിപ്പിച്ച് വടക്കും തെക്കും എന്ന വിഭജനത്തിന് ശ്രമിക്കുന്നതിനു പിന്നിലെ രാഷ്ട്രീയം വ്യക്തം. ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ ആക്രമണങ്ങൾ ഒഴിവാക്കണമെന്ന കർശന നിർദേശം, തമിഴ് നാട് പോലീസിനും ജില്ലാ ഭരണകൂടങ്ങൾക്കും സ്റ്റാലിൻ നൽകിയതും എതിരാളികൾക്ക് അടിക്കാൻ വടി കിട്ടരുതെന്ന നിർബന്ധത്തിൽത്തന്നെയാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam