കാരംബോര്‍ഡുമായി ബന്ധപ്പെട്ട് തര്‍ക്കം; ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി

By Web TeamFirst Published Oct 3, 2019, 10:21 AM IST
Highlights

മകന് സമ്മാനമായി കാരംബോര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്

കോട്ട: കാരംബോര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. ഷബ്രൂണിഷ  എന്ന 24 കാരിയാണ് ഭര്‍ത്താവ് ഷാക്കില്‍ അഹമ്മദിനെതിരെ പരാതി നല്‍കിയത്. മകന് സമ്മാനമായി നല്‍കിയ കാരംബോര്‍ഡ് നിരസിച്ചതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് മുത്തലാഖ്  ചൊല്ലിയതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി.  

ഭര്‍ത്താവ് ഷാക്കില്‍ അഹമ്മദിനെതിരെ യുവതി നേരത്തെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിട്ടുണ്ട്. ഈ കേസില്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ടെത്തിയപ്പോഴാണ് മകന് കാരംബോര്‍ഡ് വാങ്ങിനല്‍കാമെന്ന വാഗ്ദാനം ഭര്‍ത്താവ് നല്‍കിയത്. 

എന്നാല്‍ യുവതി ഇത് നിഷേധിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് മൂന്നുതവണ തലാഖ്  ചൊല്ലുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മുത്തലാഖ് നിരോധന നിയമ പ്രകാരം ഭര്‍ത്താവിനെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. 
 

click me!