പെയിന്റ് ഫാക്ടറിയിൽ തീപിടുത്തം; മരണസംഖ്യ 11 ആയി, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

Published : Feb 16, 2024, 12:25 PM IST
പെയിന്റ് ഫാക്ടറിയിൽ തീപിടുത്തം; മരണസംഖ്യ 11 ആയി, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

Synopsis

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തത്തില്‍ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

ദില്ലി: ദില്ലിയിൽ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 11 ആയി. അലിപ്പൂര്‍ മാർക്കറ്റിൽ പ്രവര്‍ത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 22 അംഗ അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ സമീപമുണ്ടായിരുന്ന വീടുകള്‍ക്കും കടകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന് മുന്നോടിയായി ഫാക്ടറിയില്‍ സ്‌ഫോടനം നടന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംസ്ഥാന നഗരവികസന മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷണം പോയി; സർക്കാർ ഉദ്യോഗസ്ഥൻ കർണാടകയിൽ അറസ്റ്റിൽ
'രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയം, ദുർഘടമായ സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്': രാഹുൽ ​ഗാന്ധി