
ദില്ലി: ദില്ലിയിലെ കർക്കദൂമയിൽ വൻ തീപിടുത്തമുണ്ടായി. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവ്വീസ് ഓഫീസ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ഉച്ചയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. ജീവനക്കാർ ഉച്ചയൂണിന് പോയ സമയമായതിനാൽ വന്‍ ദുരന്തം ഒഴിവായി. 22 ഫയർയൂണിറ്റുകളും 60 അഗ്നിശമന സേന ജീവനക്കാരും മൂന്ന് മണിക്കൂർ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ ആറാംനില പൂർണ്ണമായി കത്തി നശിച്ചു. നാശനഷ്ടം ഇതുവരെ വിലയിരുത്തിയിട്ടില്ലെന്ന് ദില്ലി സർക്കാർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam