
മുംബൈ: മുംബൈയിലെ അന്ധേരിയയില്‍ ബഹുനിലകെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ഇരുപത്തിരണ്ട് നില കെട്ടിടത്തിന്‍റെ ആറാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിയവരില്‍ മുന്നുപേരെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കെട്ടിടത്തിന്‍റെ ആറാം നിലയില്‍ നിന്നും പുകയുയര്‍ന്നത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.