ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; ഐസിയുവില്‍ ഉണ്ടായിരുന്ന 5 പേര്‍ മരിച്ചു

By Web TeamFirst Published Nov 27, 2020, 8:25 AM IST
Highlights

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. രക്ഷിച്ചവരെ അടുത്ത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

രാജ്കോട്ട്: ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം. അഞ്ച് പേർ അപകടത്തിൽ മരിച്ചതായാണ് റിപ്പോർ‍ട്ട്. ഐസിയുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാം നിലയിലെ ഐസിയുവിലാണ് തീ പടർന്നത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐസിയുവിലുണ്ടായിരുന്നത്.

Gujarat: Five people died after a fire broke out at Shivanand COVID Hospital in Rajkot, last night.

CM Vijay Rupani has ordered a probe into the incident. The cause of the fire is yet to be ascertained. pic.twitter.com/aRXrGrD3NQ

— ANI (@ANI)

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. രക്ഷിച്ചവരെ അടുത്ത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

click me!