ദില്ലി വിവേക് വിഹാറിലെ തീപിടുത്തം; 5 ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; എഫ്ഐആർ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്

Published : May 27, 2024, 03:44 PM ISTUpdated : May 27, 2024, 04:21 PM IST
ദില്ലി വിവേക് വിഹാറിലെ തീപിടുത്തം; 5 ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; എഫ്ഐആർ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്

Synopsis

അപകട സമയത്ത് 27 സിലിണ്ടറുകളാണ് ആശുപത്രിയിലുണ്ടായിരുന്നത്. 

ദില്ലി: ദില്ലിയിലെ വിവേ​ക് വിഹാറിൽ നവജാത ശിശുക്കളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ എഫ്ഐആറിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആശുപത്രിയിലെ  5 ഓക്സിജൻ സിലണ്ടറുകൾ പൊട്ടിത്തെറിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. അപകട സമയത്ത് 27 സിലിണ്ടറുകളാണ് ആശുപത്രിയിലുണ്ടായിരുന്നത്. നിലവിൽ ഉടമസ്ഥനെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ അടക്കം നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജനറേറ്ററിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്നാണ് ഇത്രയും വലിയ ​രീതിയിലുള്ള തീപിടുത്തമുണ്ടായതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നി​ഗമനം.  

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ പ്രസ്താവന; കോൺ​ഗ്രസ് എംഎൽഎക്കെതിരെ പ്രതിഷേധം ശക്തം
നീതി കിട്ടിയില്ല, അവൾ മരണത്തിന് കീഴടങ്ങി; മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സം​ഗത്തിനിരയായ 20കാരി മരിച്ചു