പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്; 4 സൈനിക‍ർ കൊല്ലപ്പെട്ടു, സൈന്യം സ്ഥലം വളഞ്ഞു

Published : Apr 12, 2023, 10:05 AM ISTUpdated : Apr 12, 2023, 11:03 AM IST
 പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്; 4 സൈനിക‍ർ കൊല്ലപ്പെട്ടു, സൈന്യം സ്ഥലം വളഞ്ഞു

Synopsis

സംഭവത്തെ തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. 

ചണ്ഡീ​ഗഢ്: പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനിക‍ർ കൊല്ലപ്പെട്ടു. ബത്തിൻഡ മിലിട്ടറി സ്റ്റേഷനിൽ പുലർച്ചെ ആണ് സംഭവം. സംഭവത്തെ തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. 

അതേസമയം, മിലിട്ടറി സ്റ്റേഷനിൽ നടന്നത് ഭീകരാക്രമണം അല്ലെന്നാണ് ബട്ടിൻഡ എസ്പി പറയുന്നത്. രണ്ടു ദിവസം മുൻപ് തിരകളുള്ള ഒരു തോക്ക് കേന്ദ്രത്തിൽ നിന്നും കാണാതായിരുന്നു, ഇതിനായി തെരച്ചിൽ നടത്തിയിരുന്നു. സൈനികൻ തന്നെ ആയിരിക്കും വെടിയുതിർത്തത് എന്നു പഞ്ചാബ് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പുറത്ത് നിന്നുള്ളവർ അല്ല അക്രമം നടത്തിയത് എന്ന് പഞ്ചാബ് പൊലീസ് (എഡിജിപി പഞ്ചാബ് )നേരത്തെ സ്ഥിരീകരിച്ചിരുന്നു. 

ഭീകരാക്രമണം അല്ലെന്ന് പഞ്ചാബ് എഡിജിപി എസ്പിഎസ് പർമാർ അറിയിച്ചു. മറ്റാർക്കും പരിക്കില്ല. സൈന്യം കൂടുതൽ വിവരം അറിയിക്കുമെന്നും പഞ്ചാബ് എഡിജിപി പറഞ്ഞു. 

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി