ബട്ടിൻഡ സൈനിക ക്യാമ്പിലെ വെടിവയ്പ്പ്; ഒരു സൈനികൻ പിടിയിലായതായി റിപ്പോർട്ട്

Published : Apr 17, 2023, 11:10 AM IST
ബട്ടിൻഡ സൈനിക ക്യാമ്പിലെ വെടിവയ്പ്പ്; ഒരു സൈനികൻ പിടിയിലായതായി റിപ്പോർട്ട്

Synopsis

മോഹൻ ദേശായി എന്ന സൈനികനാണ് പിടിയിലായത്. ജവാൻമാർ തമ്മിലുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് സൂചന.   

ദില്ലി: ബട്ടിൻഡ സൈനിക ക്യാമ്പിലെ വെടിവയ്പ്പിൽ ഒരു സൈനികൻ പിടിയിലായതായി റിപ്പോർട്ട്. മോഹൻ ദേശായി എന്ന സൈനികനാണ് പിടിയിലായത്. ജവാൻമാർ തമ്മിലുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് സൂചന. 

ബട്ടിൻഡയിൽ രണ്ടുപേരാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. വെടിവയ്പ്പിൽ ജവാൻമാരായ സാ​ഗർ, കമലേഷ്, സന്തോഷ്, യോ​ഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു ഇവർ. വെടിയുതിർത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറൻസിക് പരിശോധന നടത്തുകയാണ്. 

പുലർച്ച നാലരക്കാണ് ബട്ടിൻഡ സൈനിക കേന്ദ്രത്തിലെ ആർട്ടിലറി യൂണിറ്റിൽ വെടിവയ്പ്പുണ്ടായത്. കേന്ദ്രത്തിലെ ഓഫീസേഴ്സ് മെസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് ജവാൻമാരാണ് കൊല്ലപ്പെട്ടത്. മറ്റാർക്കും പരിക്കില്ലെന്ന് കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ