ദില്ലി സാകേത് കോടതിയിൽ വെടിവയ്പ്, ആക്രമി എത്തിയത് അഭിഭാഷകൻ്റെ വേഷത്തില്‍,ഒരു സത്രീക്ക് പരിക്ക്

Published : Apr 21, 2023, 11:04 AM ISTUpdated : Apr 21, 2023, 12:11 PM IST
ദില്ലി സാകേത് കോടതിയിൽ വെടിവയ്പ്, ആക്രമി എത്തിയത് അഭിഭാഷകൻ്റെ വേഷത്തില്‍,ഒരു സത്രീക്ക് പരിക്ക്

Synopsis

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു

ദില്ലി: സാകേത് കോടതിയിൽ വെടിവെപ്പ് . ഒരു സ്ത്രീക്ക് പരിക്കേറ്റു.അഭിഭാഷകൻ്റെ വേഷത്തിലാണ് ആക്രമി എത്തിയത്.നാല് റൗണ്ട് വെടിവച്ചെന്നാണ് വിവരം പൊലീസ് സ്ഥലത്ത് എത്തി. പരിക്കേറ്റ് സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി..വെടിയുതിർത്തത് അഭിഭാഷകൻ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാമേശ്വർ പ്രസാദ് എന്നാണ് പേര്. ഇയാളുടെ ലൈസൻസ് കഴിഞ്ഞ ഡിസംബറിൽ സസ്പെൻഡ് ചെയ്തതാണ് എന്ന് സാകേത് ബാർ അസസിയേഷൻ വ്യക്തമാക്കി.വെടിയേറ്റ യുവതിയുമായി ഇയാൾക്ക് സാമ്പത്തിക കേസ് ഉണ്ടായിരുന്നു,ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വെടിവയ്പിലേക്ക് എത്തിയതെന്നാണ് സൂചന.വയറിനടക്കം വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്. അവരെ  എയിംസിലേക്ക് മാറ്റിയിട്ടുണ്ട്..

 

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പിന് കാരണം എന്ന് സാകേത് ബാർ അസോസിയേഷൻ സെക്രട്ടറി പറഞ്ഞു, ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടും പ്രതി കോടതിയിൽ വരാറുണ്ടായിരുന്നു, കോടതിക്ക് അകത്തേക്ക് തോക്ക് കൊണ്ടുവന്നതും അന്വേഷിക്കണമെന്നും ബാർ അസസിയേഷൻ സെക്രട്ടറി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സാകേത് വെടിവയ്പില്‍  രൂക്ഷ വിമർശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി.ദില്ലിയിൽ ക്രമസമാധാന നില പൂർണമായി തകർന്നു, എല്ലായിടത്തും വൃത്തികെട്ട രാഷ്ട്രീയമാണ് നടക്കുന്നത്, കര്യങ്ങൾ കൈകാര്യം ചെയ്യാനാകാത്തവർ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം