ഗോവയ്ക്ക് സമീപം ബോട്ട് തകർന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതർ; കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു

Published : Apr 28, 2021, 12:31 PM IST
ഗോവയ്ക്ക് സമീപം ബോട്ട് തകർന്ന് കാണാതായ  മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതർ; കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു

Synopsis

കന്യാകുമാരി വള്ളവിളയിൽ നിന്ന് പോയ ബോട്ടിലെ 11 പേരെ ശനിയാഴ്ച കാണാതായിരുന്നു. രാവിലെ ബോട്ട് ഉടമ ഫ്രാങ്കളിൻ ജോസഫ് ഭാര്യയെ ഫോണിൽ വിളിച്ചു. 

കന്യാകുമാരി: ഗോവയ്ക്ക് സമീപം ബോട്ട് തകർന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതർ. കന്യാകുമാരി വള്ളവിളയിൽ നിന്ന് പോയ ബോട്ടിലെ 11 പേരെ ശനിയാഴ്ച കാണാതായിരുന്നു. രാവിലെ ബോട്ട് ഉടമ ഫ്രാങ്കളിൻ ജോസഫ് ഭാര്യയെ ഫോണിൽ വിളിച്ചു. 

സുരക്ഷിതർ ആണെന്നും കപ്പൽ ഇടിച്ചതാണ് ബോട്ട് തകരാൻ കാരണം എന്ന് പറഞ്ഞതായും ബന്ധുക്കൾ അറിയിച്ചു. ബോട്ടിന്റെ എൻജിനുള്ള ഭാഗം കേടുപാട് പറ്റാത്തതിനാൽ യാത്ര തുടരാൻ കഴിഞ്ഞു. ഇടിയുടെ ആഘാതത്തിൽ മിക്കവർക്കും സാരമായ പരിക്കുണ്ട്. 

വെള്ളിയാഴ്ച  തേങ്ങാപട്ടണം ഹാർബറിൽ തിരിച്ചെത്തും. ശനിയാഴ്ച ബോട്ടിന്റെ അവശിഷ്ടങ്ങൾ ഗോവൻ തീരത്ത് നിന്ന് 600 നോട്ടിക്കൽ മൈൽ അകലെ കണ്ടെത്തുകയായിരുന്നു. തുടർന്ന് മുംബൈ കോസ്റ്റ് ഗാർഡും മറ്റു ബോട്ടുകളിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തി വരികയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് ഇൻഫ്ളൂവൻസറാകണം, ആ ജോലി നന്നായി ചെയ്യുന്നുണ്ട്- അഭിജീത് ദീപ്കെ
സമരം പ്രഖ്യാപിച്ചു, ഇൻസ്റ്റ അക്കൗണ്ട് മിസിങ്; തെഹ്സീൻ പൂനെവാലയുടെ എഥനോൾ പെട്രോൾ സമര പ്രഖ്യാപനത്തിന് പിന്നാലെ നടപടി