15 കാരിയെ കാറിൽ കയറ്റിയത് ഭക്ഷണം തരാമെന്ന് പറഞ്ഞ്, ഓടുന്ന വണ്ടിയിൽ ഒന്നിലേറെ പുരുഷന്മാർ പലതവണ പീഡിപ്പിച്ചു; 5 പേർ അറസ്റ്റിൽ

Published : Jun 04, 2026, 10:32 AM IST
uttar pradesh sonbhadra minor girl rape father life imprisonment pocso court verdict india news

Synopsis

സംഭവത്തിൽ അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കുമേൽ പോക്സോ വകുപ്പിന് പുറമേ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

‌ഗുവാഹത്തി: അസമിലെ ബിശ്വനാഥ് ജില്ലയിൽ ഓടുന്ന കാറിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. ബിശ്വനാഥ് ജില്ലയിലെ ചാരിയാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംശയാസ്പദമായ സാഹചര്യത്തിൽ പ്രദേശത്ത് കറങ്ങിയ കാറ് കണ്ട് സംശയം തോന്നിയ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കുമേൽ പോക്സോ വകുപ്പിന് പുറമേ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ക്രൂര പീഡനം നടന്നത്. ആഹാരം വാഗ്ദാനം ചെയ്താണ് തന്നെ കാറിൽ കയറ്റിയതെന്നും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡ‍നത്തിനിരയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തി. നാട്ടുകാർ വാഹനം തടഞ്ഞ് കുട്ടിയെ രക്ഷപ്പെടുത്തുമ്പോൾ പെൺകുട്ടിയെ അർധനഗ്നയായ നിലയിലാണ് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പ്രതികളും അർദ്ധനഗ്നരായ നിലയിലായിരുന്നു.  സംഭവ സമയത്ത് ഇവർ ഉപയോഗിച്ചിരുന്ന വാഹനം പിടിച്ചെടുത്തതായി ബിശ്വനാഥ് അഡീഷനൽ പൊലീസ് സൂപ്രണ്ട് ദീപ്തി മാലി പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മന്ത്രിസഭയിൽ ഒരു കോൺഗ്രസ് വനിതയെയെങ്കിലും കാണാൻ ആഗ്രഹിച്ചിരുന്നു'; അങ്ങേയറ്റം നിരാശയുണ്ടെന്ന് മാർഗരറ്റ് ആൽവ
ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ, തെരച്ചിലിന് 150 അംഗ സംഘം