
ദില്ലി: ദില്ലി അതിർത്തിയിലെ പ്രതിഷേധ സ്ഥലത്തുനിന്ന് മടങ്ങിയ കർഷകരിൽ അഞ്ച് പേർ മരിച്ചു. നാല് പേർ വിവിധ അപകടങ്ങളിലായും ഒരാൾ ഹൃദയാഘാതം മൂലവുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകുമെന്നും അപകടം പറ്റി. കർഷകർക്ക് ചികിത്സ നൽകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.
''മരിച്ച കർഷകരുടെ കുടുംബത്തിന് പഞ്ചാബ് സർക്കാർ എല്ലാവിധ സഹായവും നൽകും. പരിക്കേറ്റ കർഷകർക്ക് ചികിത്സ നൽകും'' - മുഖ്യമന്ത്രി വ്യക്തമാക്കി
ഹരിയാനയിലെ കർണാലിൽ വച്ച് ട്രാക്ടർ റാലിക്കിടെ വാഹനം ട്രക്കിൽ ഇടിച്ചാണ് രണ്ട് കർഷകർ മരിച്ചത്. ഈ അപകടത്തിൽ നിന്ന് മറ്റൊരു കർഷകൻ പരിക്കുകളോടെ രക്ഷപ്പെട്ടു. 24 ഉം 50 വയസ്സുള്ള കർഷകരാണ് മരിച്ചത്. മറ്റൊരു അപകടം നടന്നത് മൊഹാലിയിലാണ്. ഭഗോമജ്രയിൽ വച്ച് ട്രക്കുമായി ട്രാക്ടർ കുട്ടിയിടിച്ച് രണ്ട് കർഷകരാണ് മരിച്ചത്. ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam