ബിഎസ്എഫിൻ്റെയും എടിഎസിൻ്റെയും സംയുക്ത ഓപ്പറേഷൻ; കാങ്കറിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ; എല്ലാവരും മാവോയിസ്റ്റുകൾ

Published : Nov 16, 2024, 04:25 PM IST
ബിഎസ്എഫിൻ്റെയും എടിഎസിൻ്റെയും സംയുക്ത ഓപ്പറേഷൻ; കാങ്കറിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ; എല്ലാവരും മാവോയിസ്റ്റുകൾ

Synopsis

ഛത്തീസ്ഗഡിലെ കാങ്കറിൽ അഞ്ച് മാവോയിസ്റ്റുകളെ ബിഎസ്എഫിൻ്റെയും എടിഎസിൻ്റെയും സംയുക്ത സംഘം വധിച്ചു

ദില്ലി: ഛത്തീസ്‌ഗഡിൽ അഞ്ച് മാവോയിസ്റ്റുകളെ ബിഎസ്എഫിൻ്റെയും എടിഎസിൻ്റെയും സംയുക്ത സംഘം വധിച്ചതായി വിവരം. ഛത്തീസ്ഗഡിലെ കാങ്കറിലാണ് സംഭവം. എസ്‌പി ഇന്ദിര കല്യാണ് എലെസെലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ റായ്‌പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. കൊല്ലപ്പെട്ട അഞ്ച് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും എസ്‌പി പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഉയരാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം