ദില്ലിയില്‍ കൊവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

By Web TeamFirst Published May 14, 2021, 10:29 PM IST
Highlights

വിദഗ്ധ പരിശോധനയില്‍ കുഞ്ഞിന്‍റെ ശ്വാസകോശത്തെ കൊവിഡ് സാരമായി ബാധിച്ചെന്ന് വ്യക്തമായി. ആറു ദിവസം വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരിച്ചത്. 

ദില്ലി: കൊവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ദില്ലിയിലാണ് സംഭവം. അഞ്ച് മാസം പ്രായമായ പരി എന്ന കുഞ്ഞ് ബുധനാഴ്ചയാണ് മരിച്ചത്. പനി ബാധിച്ച കുഞ്ഞിന് ആദ്യം സാധാരണ മരുന്നുകള്‍ നല്‍കി. രോഗം ഭേദമാകാതെ വന്നപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഇവിടെവച്ച് കുഞ്ഞ് കൊവിഡ് പോസിറ്റീവായെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ പരിശോധനയില്‍ കുഞ്ഞിന്‍റെ ശ്വാസകോശത്തെ കൊവിഡ് സാരമായി ബാധിച്ചെന്ന് വ്യക്തമായി. ആറു ദിവസം വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരിച്ചത്. സീമാപുരിയിലെ ഭോപുരയിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. സീമാപുരി ശ്മശാനത്തില്‍ കുഞ്ഞിന്‍റെ സംസ്കാരം നടന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!