കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു; കടബാധ്യതയാകാം കാരണമെന്ന് പൊലീസ്, കുട്ടി ഗുരുതരാവസ്ഥയില്‍

By Web TeamFirst Published Nov 11, 2022, 12:08 PM IST
Highlights

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന് ശേഷമേ മരണകാരണം കൃത്യമായി വ്യക്തമാകൂ എന്നും എസ് പി പറഞ്ഞു.

പട്ന:  ബീഹാറിലെ നവാഡ ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുടുംബം കടുത്ത കടബാധ്യതയിലായിരുന്നു എന്നും അതാണ്  ഇത്തരമൊരു കടുത്ത നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്ന് കരുതുന്നതായും പോലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേദാർ ലാൽ ഗുപ്ത (55), ഗുഡിയ കുമാർ (45), സാക്ഷി കുമാർ (18), പ്രിൻസ് കുമാർ (17), ശബ്നം കുമാരി (19) എന്നിവരാണ് മരിച്ചത്. കേദാർ ലാൽ ​ഗുപ്തയുടെ ഒരു കുട്ടി ​ഗുരുതരാവസ്ഥയിലാണ്. 

വിഷം കലർന്ന വസ്തു കഴിച്ചതായി സംശയിക്കുന്നതായും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന് ശേഷമേ മരണകാരണം കൃത്യമായി വ്യക്തമാകൂ എന്നും എസ്പി പറഞ്ഞു. ‌‌ബുധനാഴ്ചയാണ് കേദാർ ലാൽ ​ഗുപ്തയെയും കുടുംബത്തെയും വിഷം കഴിച്ച നിലയിൽ ഒരു ദേവാലയത്തിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. എല്ലാവരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയ്ക്കിടെയാണ് അഞ്ച് പേരും അഞ്ച് പേരും മരിച്ചതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കുടുംബത്തിന് കടുത്ത കടബാധ്യതയുണ്ടെന്നും അതാവാം സംഭവത്തിന് പിന്നിലെന്നും നാട്ടുകാർ പറയുന്നു.

പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേക്ക്, ഇരുസര്‍ക്കാരുകളും തമ്മില്‍ ധാരണയിലെത്തി


 

click me!