വാഹനമോടിക്കുന്നവരാണോ? നിയമങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ, വർഷത്തിൽ 5 തവണ ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് പോകും!

Published : Jan 22, 2026, 03:13 PM IST
traffic rules

Synopsis

ഇന്ത്യയിൽ തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. പുതുക്കിയ മോട്ടോർ വാഹന ചട്ടപ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. 

ഇന്ത്യയിൽ തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് കർശന നടപടിയുമായി കേന്ദ്ര സർക്കാർ. പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ വരെ അധികാരമുണ്ടെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഈ ഭേദഗതികൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. ചുതിയ ചട്ടം അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ നടന്ന നിയമലംഘനങ്ങൾ മാത്രമാണ് ഇതിൽ പരിഗണിക്കുക. മുൻവർഷങ്ങളിലെ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുത്തില്ല. എന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ്, ലൈസൻസ് ഉടമയുടെ വാദം കേൾക്കാനുള്ള അവസരം നൽകേണ്ടതുണ്ടെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.

എന്താണ് പുതിയ ചട്ടം?

മോട്ടോർ വാഹന നിയമത്തിലെ 24 നിയമ ലംഘനങ്ങളിൽ അഞ്ചോ അതിലധികമോ ഒരു വർഷത്തിനുള്ളിൽ ഉണ്ടായാൽ ആണ് ലൈസൻസ് സസ്പെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുക. എത്രകാലത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നത് ബന്ധപ്പെട്ട അതോറിറ്റി തീരുമാനിക്കും. പതിവ് നിയമലംഘകരെ നിയന്ത്രിക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ഏതൊക്കെ കുറ്റങ്ങളാണ് പരിഗണിക്കുക?

ഓവർസ്പീഡിംഗ്, ഹെൽമറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെയുള്ള ഡ്രൈവിംഗ്, ട്രാഫിക് സിഗ്നൽ ലംഘനം, പൊതുവഴികളിലെ അനധികൃത പാർക്കിംഗ്, അമിതഭാരം കയറ്റൽ, വാഹനമോഷണം, സഹയാത്രക്കാരോട് അക്രമസ്വഭാവം കാണിക്കൽ തുടങ്ങിയവ ഉൾപ്പെടെ 24 കുറ്റങ്ങളാണ് നിലവിൽ പട്ടികയിലുള്ളത്. ഇതിൽ ചെറിയ കുറ്റങ്ങളെന്നോ വലുതെന്നോ കണക്കാക്കാതെ എണ്ണം അഞ്ചിൽക്കൂടിയാൽ നടപടി നേരിടേണ്ടിവരും.

ആരാണ് നടപടി സ്വീകരിക്കുക?

ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള അധികാരം ആർടിഒ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ (DTO) എന്നിവർക്കാണ്. മുൻപ് ഘട്ടംഘട്ടമായാണ് (മൂന്ന് മാസം, ആറുമാസം, ഒരു വർഷം) സസ്പെൻഷൻ ഉണ്ടായിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിഖ് വിരുദ്ധ കലാപം: മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കി കോടതി
ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു 9 പേർക്ക് പരിക്ക്