മം​ഗളൂരുവിൽ വിമാനം നിലത്തിറങ്ങവേ റണ്‍വേയില്‍നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തം

Published : Jun 30, 2019, 07:53 PM ISTUpdated : Jun 30, 2019, 07:57 PM IST
മം​ഗളൂരുവിൽ വിമാനം നിലത്തിറങ്ങവേ റണ്‍വേയില്‍നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തം

Synopsis

ദുബായിൽനിന്നും മം​ഗളൂരുവിലേക്ക് വരുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽനിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്. 

മം​​ഗളൂരു: മം​​ഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടു. ദുബായിൽനിന്നും മം​ഗളൂരുവിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽനിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്. വൈകുന്നേരം അഞ്ചരയോടു കൂടിയാണ് സംഭവം.

ദുബായിൽനിന്ന് 183 യാത്രക്കാരുമായി വന്ന വിമാനം ലാൻഡ് ചെയ്തതിന് ശേഷം ടാക്സിവെയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വിമാനം തെന്നിമാറി കുറച്ചകലെയാണ് ലാൻഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മം​ഗളൂരു വിമാനത്താവളം അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് മം​ഗളൂരുവിൽ നിന്ന് പുറപ്പെടേണ്ട മറ്റ് വിമാനങ്ങൾ ബെം​ഗളൂരുവിൽനിന്നാണ് യാത്ര തുടങ്ങിയതെന്നും അധികൃതർ വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിൽ സസ്പെന്‍സ് അവസാനിച്ചു; കോണ്‍ഗ്രസ് 28 സീറ്റിൽ മത്സരിക്കും, ഒരു രാജ്യസഭാ സീറ്റും, 35 സീറ്റ് വേണമെന്ന ആവശ്യം ഡിഎംകെ തള്ളി
വമ്പൻ രാഷ്ടീയ നീക്കം, ബിഹാറിൽ ഇനി ബിജെപി മുഖ്യമന്ത്രി, നിതീഷ് കുമാർ രാജ്യസഭയിലേക്ക്