ഇൻഡിഗോക്ക് പിന്നാലെ വിമാനയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് മറ്റ് കമ്പനികളും, ആകാശ എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസിലും നാളെ മുതൽ പ്രാബല്യത്തിൽ

Published : Oct 08, 2026, 07:16 PM ISTUpdated : Oct 08, 2026, 09:44 PM IST
flight charge

Synopsis

ഇൻഡിഗോക്ക് പിന്നാലെ ആകാശ എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികളും യാത്രാ നിരക്കുകൾ വർദ്ധിപ്പിച്ചു. വിമാന ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവാണ് ഇന്ധന സർചാർജ് കൂട്ടാൻ കമ്പനികളെ പ്രേരിപ്പിച്ചത്

ദില്ലി: അന്താരാഷ്ട്ര തലത്തിൽ വിമാന ഇന്ധന വില കുത്തനെ ഉയർന്നതിനെത്തുടർന്ന് ഇൻഡിഗോക്ക് പിന്നാലെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർദ്ധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും, ആകാശ എയറും. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വിമാന കമ്പനികൾ അറിയിച്ചു. ആഭ്യന്തര സർവീസുകളിൽ വിമാനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് 400 രൂപ മുതൽ 1,200 രൂപ വരെയാണ് ഒരു ഭാഗത്തേക്കുള്ള ഇന്ധന സർചാർജ് വർദ്ധിപ്പിച്ചത്. അന്താരാഷ്ട്ര സർവീസുകളിലെ നിരക്കുകളിലും വൻ വർദ്ധനവാണ് ഉണ്ടായത്. നോർത്ത് അമേരിക്കൻ രാജ്യങ്ങളിലേക്ക് ഏകദേശം 18,000 രൂപയും, യൂറോപ്പ്, യു കെ രാജ്യങ്ങളിലേക്ക് ഏകദേശം 11,300 രൂപയും, പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ഏകദേശം 4,600 രൂപയുടെയും വർദ്ദനവാണ് ഉണ്ടാകുക. ആഗോളതലത്തിലുണ്ടായ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഊർജ്ജ വിപണിയിലെ അനിശ്ചിതത്വവുമാണ് വിമാന ഇന്ധനവില ഉയരാൻ കാരണമായതെന്ന് കമ്പനികൾ വ്യക്തമാക്കി. ആദ്യം തന്നെ ഇൻഡിഗോയും ഇന്ധന സർചാർജ് വർദ്ധിപ്പിച്ചിരുന്നു. ഇതോടെ വരും ദിവസങ്ങളിൽ വിമാനയാത്ര ചെലവേറിയതാകും.

ഇൻഡിഗോ ആദ്യം തന്നെ നിരക്ക് കൂട്ടി

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ഇക്കഴിഞ്ഞ 5 -ാം തിയതിയാണ് ആഭ്യന്തര രാജ്യാന്തര വിമാന യാത്ര നിരക്ക് കൂട്ടിയത്. ആഭ്യന്തര യാത്രകൾക്ക് 100 മുതൽ 350 രൂപ വരെയാണ് വർധന. ഇൻഡിഗോ പിറ്റേന്ന് തന്നെ പുതിയ നിരക്കുകൾ പ്രാബല്യത്തിലാക്കുകയും ചെയ്തു. വിമാന ഇന്ധന വില കുതിച്ചുയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്നാണ് ഇൻഡിഗോ വ്യക്തമാക്കിയക്. ആഭ്യന്തര സര്‍വീസുകളില്‍ യാത്രാദൂരത്തിന് അനുസരിച്ചാണ് നിരക്ക് കൂട്ടിയത്. 500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 375 രൂപയും 501 മുതല്‍ 1000 കിലോമീറ്റര്‍ വരെ 600 രൂപയുമാണ് പുതുക്കിയ ചാര്‍ജ്. 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 1300 രൂപയും ഇന്ധന ചാര്‍ജായി നല്‍കണം. നേരത്തെ ഇത് യഥാക്രമം 275 ഉം 400 ഉം 950 ഉം ആയിരുന്നു. സമാനമായി രാജ്യാന്തര യാത്രകൾക്ക് റൂട്ടിനും ദൂരത്തിനും അനുസരിച്ച് 1000 രൂപ മുതല്‍ 10000 രൂപ വരെയായി സ്ലാബുകളിൽ വർധനവുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ലിറ്ററിന് 137 രൂപയാണ് വിമാന ഇന്ധന വില. ഒക്ടോബറിൽ ഇന്ധന വില 16 രൂപ കൂട്ടിയിരുന്നു. പത്തുവർഷത്തിനിടെയുളള ഏറ്റവും ഉയർന്ന നിരക്കാണ് വിമാന ഇന്ധനത്തിനായി കമ്പനികൾ ചെലവഴിക്കുന്നതെന്ന് ഇൻഡിഗോ ചൂണ്ടിക്കാട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍, ഇരുവരും വിവാഹിതർ
'ജയിപ്പിച്ച ജനങ്ങളോടാണ് ഉത്തരവാദിത്വം, സർക്കാരിനോട് മാത്രമല്ല'; കോൺഗ്രസ് എംഎൽഎ നയന രാജിവെച്ചു, ആനകളെ തുരത്തുന്നതിൽ തർക്കം