
ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭിന്നാഭിപ്രായം പങ്കുവെക്കുന്ന വിദ്യാർഥികൾ ദേശവിരുദ്ധരും പ്രതിഷേധിക്കുന്ന കർഷകർ ഖലിസ്ഥാനികളാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കരുതലുള്ള ജനങ്ങള്‍ മോദി സര്‍ക്കാരിന് അർബൻ നക്സലുകളാണ്, കുടിയേറ്റ തൊഴിലാളികൾ കൊവിഡ് പരത്തുന്നവരും, ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടവര്‍ ആരുമല്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ കുത്തക മുതലാളിമാരാണ് കേന്ദ്രസർക്കാറിന്‍റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam