കൊവിഡ് ബാധിച്ച് മുൻ അറ്റോർണി ജനറൽ‌ സോളി സൊറാബ്ജി അന്തരിച്ചു

By Web TeamFirst Published Apr 30, 2021, 9:53 AM IST
Highlights

കൊവിഡ് ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 

ദില്ലി: മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി (91) അന്തരിച്ചു. കൊവിഡ് ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 

1930ൽ ബോംബെയിൽ ജനിച്ച സോളി സൊറാബ്ജി സെന്റ് സേവ്യേഴ്സ് കോളേജിലും ബോംബെ ലോ കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്. 1953ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1989-90, 1998-2004 കാലത്ത് അറ്റോർണി ജനറലായിരുന്നു. 2002ൽ രാജ്യം പദ്മവിഭൂഷൺ  നൽകി ആദരിച്ചു. 

സോളി സൊറാബ്ജിയുടെ മരണത്തില്‍ രാഷ്ടപതി അനുശോചിച്ചു. നിയമരംഗത്തെ ജ്യോതിസായിരുന്നു സോളി സൊറാബ്ജിയെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയും അനുസ്മരിച്ചു


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!