പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയിൽ, ആരോ​ഗ്യനില ​ഗുരുതരം

Published : Dec 10, 2020, 09:58 AM IST
പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയിൽ, ആരോ​ഗ്യനില ​ഗുരുതരം

Synopsis

ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോ​ഗ്യ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി മമതാ ബാനർജി, ആശുപത്രിയിലെത്തുകയും കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു

കൊൽക്കത്ത: പശ്ചിമബം​ഗാൾ മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭട്ടാചാര്യയുടെ നില ​ഗുരുതരമാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് പരിശോധനാ ഫലം നെ​ഗറ്റീവാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

കൊൽക്കത്തയിലെ വുഡ്ലാന്റ് ആശുപത്രിയിലാണ് 76കാരനായ ഭട്ടാചാര്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോൾ ശ്വസിക്കുന്നത്. ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോ​ഗ്യ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി മമതാ ബാനർജി, ആശുപത്രിയിലെത്തുകയും കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ​ഗവർണർ ജ​ഗ്ദീപ് ധങ്കറും ആശുപത്രിയിലെത്തി മുൻമുഖ്യമന്ത്രിയുടെ ആരോ​ഗ്യനില അന്വേഷിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എന്നെ തകർക്കാൻ ശ്രമിച്ചു, വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയെന്ന പരോക്ഷ ആരോപണവുമായി വിജയ്; 'പണപ്പെട്ടി സഖ്യത്തെ പരാജയപ്പെടുത്തും'
വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചന, കോടികൾ നൽകി സ്റ്റാലിൻ തമിഴ്നാട്‌ കോൺഗ്രസിനെ വിലയ്ക്കെടുത്തു, വിമർശനവുമായി വിജയ്