മുൻ ഗവർണറും സിബിഐ ഡയറക്ടറുമായിരുന്ന അശ്വനി കുമാർ തൂങ്ങിമരിച്ച നിലയിൽ

By Web TeamFirst Published Oct 7, 2020, 9:05 PM IST
Highlights

2006 ആഗസ്റ്റ് മുതൽ 2008 ജൂലൈ വരെ ഹിമാചൽ പ്രദേശിലെ പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. 2008 ആഗസ്റ്റ് മുതൽ 2010 നവംബർ വരെ അദ്ദേഹം സിബിഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചു

ഷിംല: മുൻ ഗവർണറും മുൻ സിബിഐ ഡയറക്ടറും ഹിമാചൽ പ്രദേശ് പൊലീസ് മേധാവിയുമൊക്കെയായിരുന്ന അശ്വനി കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് കരുതുന്നു. തൂങ്ങിമരിച്ച നിലയിൽ ഷിംലയിലെ ബ്രോഖോർസ്റ്റിലെ വസതിയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

2006 ആഗസ്റ്റ് മുതൽ 2008 ജൂലൈ വരെ ഹിമാചൽ പ്രദേശിലെ പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. 2008 ആഗസ്റ്റ് മുതൽ 2010 നവംബർ വരെ അദ്ദേഹം സിബിഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീട് മണിപ്പൂരിന്റെയും നാഗാലാന്റിന്റെയും ചുമതലയുള്ള ഗവർണറായിരുന്നു. ഞെട്ടിക്കുന്ന സംഭവമെന്ന് ഇതേക്കുറിച്ച് ഷിംല പൊലീസ് മേധാവി മോഹിത് ചൗള പ്രതികരിച്ചു. 

click me!