ഭൂമി കുംഭകോണ ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ തെലങ്കാന മന്ത്രി ബിജെപിയില്‍ ചേര്‍ന്നു

By Web TeamFirst Published Jun 14, 2021, 6:21 PM IST
Highlights

മെദക്ക് ജില്ലയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് രാജേന്ദ്രറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടി തന്നോട് ചെയ്തത് അന്യായമാണെന്നായിരുന്നു രാജേന്ദറിന്‍റെ വാദം. 

ഹൈദരാബാദ്: തെലങ്കാന മുന്‍ ആരോഗ്യ മന്ത്രി എട്ടേല രാജേന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. ഹുസ്രാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്ന രാജേന്ദര്‍ കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍റെയും ജി കിഷന്‍ റെഡ്ഢിയുടെയും സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്. തെലങ്കാന രാഷ്ട്ര സമിതിയില്‍ നിന്ന് രാജിവെച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.

മെദക്ക് ജില്ലയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് രാജേന്ദ്രറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടി തന്നോട് ചെയ്തത് അന്യായമാണെന്നായിരുന്നു രാജേന്ദറിന്‍റെ വാദം. 

ഒരു ഊമക്കത്തിന്‍റെ പേരില്‍ തനിക്കെതിരെ അന്വേഷണം ആരംഭിക്കുകയും കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രിസഭയില്‍ നിന്ന് മാറ്റുകയായിരുന്നുവെന്നും രാജേന്ദര്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി. 

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് തനിക്ക് നേരെ ഉയര്‍ന്നത്. തന്നെ അറിയിക്കാതെയും വിശദീകരണം പോലും നല്‍കാന്‍ അവസരം നല്‍കാതെയുമാണ് മന്ത്രിസഭയില്‍ നിന്ന് മാറ്റിയതെന്ന് രാജേന്ദര്‍ കൂട്ടിച്ചേര്‍ത്തു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!