
ചെന്നൈ: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് നാല് കുട്ടികൾ ആശുപത്രിയിൽ. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് സംഭവം.
വിരുദാചലം സ്വദേശിയായ മണികണ്ഠന്റെ മക്കളായ അനുഷ്ക , ബാലമിത്രൻ , സഹോദരിയുടെ മക്കളായ ലാവണ്യ , രശ്മിത എന്നിവരെ ആണ് ചിദംബരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് വയസിനും അഞ്ച് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ.
കുട്ടികൾ രക്തം ഛർദിക്കുന്നത് കണ്ടതോടെയാണ് അച്ഛനമ്മമാര്‍ വിവരമറിയുന്നത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ കുട്ടികളെ എത്തിക്കുകയായിരുന്നു. ശേഷം ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്കും കുട്ടികളെ മാറ്റി. നിലവില്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നാല് കുട്ടികളും.
Also Read:- കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 27 പേര്‍ ആശുപത്രിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam