
ദില്ലി: ദില്ലി ജലബോർഡിലെ ഇ പേയ്മെൻ്റ സംവിധാനത്തിൽ നടന്ന തട്ടിപ്പിൽ രണ്ട് മലയാളികൾ പിടിയിൽ. കൊച്ചി സ്വദേശി രാജേന്ദ്രൻ നായർ, പന്തളം സ്വദേശി അഭിലാഷ് പിള്ള എന്നിവരെയാണ് ദില്ലി ആൻ്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദില്ലി ജൽ ബോർഡിൻ്റെ ഇ പേയ്മെൻ്റ് സംവിധാനം വഴി ഇരുപത് കോടി രൂപ തട്ടിയ കേസിലാണ് മലയാളികളടക്കം നാല് പേർ അറസ്റ്റിലായത്. കേസിൽ ദില്ലി ജൽ ബോർഡ് ജോയിന്റ് ഡയറക്ടർ നരേഷ് സിംഗിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. ജൽ ബോർഡ് നടപ്പിലാക്കിയ ഇ പേയ്മെൻ്റ് സംവിധാനം നടപ്പിലാക്കാൻ കരാർ നൽകിയത് അറസ്റ്റിലായ മലയാളികളുടെ കമ്പനിയായ ഓറം ഇ-പേയ്‌മെൻ്റിനാണ്. ഈ സംവിധാനം അട്ടിമറിച്ചാണ് സംഘം ഇരുപത് കോടി തട്ടിയെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam