Army encounter in kashmir: കശ്മീരില്‍ പന്ത്രണ്ട് മണിക്കൂറിനിടെ നാല് ഭീകരരെ വധിച്ച് സൈന്യം

By Web TeamFirst Published Dec 25, 2021, 10:15 PM IST
Highlights

തെക്കൻ കശ്മീരിൽ കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ നടന്ന രണ്ടു ഏറ്റുമുട്ടലുകളിലായാണ് സൈന്യം നാല് ഭീകരരെ വധിച്ചത്.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍(Jammu and Kashmir) വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ (Army encounter). ഷോപിയാനുടുത്തുള്ള  ത്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. തെക്കൻ കശ്മീരിൽ കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ നടന്ന രണ്ടു ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ(Terrorist) സൈന്യം വധിച്ചു. ഷോപ്പിയാനിവും ത്രാലിലുമാണ് ഏറ്റുമുട്ടൽ നടന്നത്. 

ഷോപ്പിയാനിൽ ഇന്നലെ രാത്രിയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. പുലർച്ചയോടെ രണ്ട് ഭീകരരെ വധിച്ചതായി സുരക്ഷ സേന അറിയിച്ചു .ത്രാലിൽ വൈകുന്നേരം നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ വധിച്ചത്. ഇവരിൽ നിന്നും ആയുധങ്ങൾ അടക്കം നിരവധി വസ്തുക്കള്‍ കണ്ടെത്തി. ഇതിനിടെ ശ്രീനഗറിൽ ആയുധങ്ങളുമായി രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി.

മൂന്ന് ദിവസം മുൻപ് ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലും അനന്തനാഗിലുമാണ് ഭീകരരുടെ ആക്രമണം നടന്നത്. അനന്തനാഗിൽ ഭീകരരുടെ വെടിയേറ്റ് ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചു. ജമ്മു കശ്മീർ പൊലീസിലെ എഎസ്ഐ മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിൽ ഒരു നാട്ടുകാരനെയാണ് ഭീകരർ വെടിവെച്ചു കൊന്നത്. റൗഫ് അഹമ്മദാണ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. രണ്ട് സംഭവങ്ങളിലും പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

click me!