പ്രധാനമന്ത്രിക്ക് ഫ്രാന്‍സിലെ പരമോന്നത ബഹുമതി സമ്മാനിച്ച് ഇമ്മാനുവൽ മാക്രോണ്‍

Published : Jul 14, 2023, 01:53 PM IST
പ്രധാനമന്ത്രിക്ക് ഫ്രാന്‍സിലെ പരമോന്നത ബഹുമതി സമ്മാനിച്ച് ഇമ്മാനുവൽ മാക്രോണ്‍

Synopsis

ഫ്രാൻസിൽ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 5 വർഷത്തെ ദീർഘകാല പോസ്റ്റ് സ്റ്റഡി വിസ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി

പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിലെ പരമോന്നത ബഹുമതി സമ്മാനിച്ച് ഇമ്മാനുവൽ മാക്രോണ്‍. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണാണ് ഫ്രാന്‍സിലെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ സമ്മാനിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിമാണ് മോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ എത്തിയത്.

നാവിക സേനയ്ക്കായി റഫാൽ യുദ്ധവിമാനം വാങ്ങുന്നതിലടക്കം ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഫ്രാൻസിൽ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 5 വർഷത്തെ ദീർഘകാല പോസ്റ്റ് സ്റ്റഡി വിസ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യൻ യുപിഐ പേയ്മെന്‍റ് സംവിധാനം ഇനി ഫ്രാൻസിലും ഉപയോഗിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസിൽ ഇന്ത്യൻ സമൂഹത്തിന് മുന്നിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതുവഴി ഫ്രാൻസിലെ ഇന്ത്യക്കാർക്ക് വലിയ സാധ്യത തെളിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാർസയിൽ പുതിയ കോൺസുലേറ്റ് തുറക്കാനും ഇന്ത്യ തീരുമാനിച്ചു. ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ദൃഢമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടുദിവസത്തെ സന്ദർശനത്തായി ഫ്രാൻസിലെത്തിയ നരേന്ദ്ര മോദി പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. എലിസി കൊട്ടാരത്തിലെ സ്വകാര്യ വിരുന്നിലും മോദി പങ്കെടുത്തു. ശനിയാഴ്ച യുഎഇ സന്ദർശനം കൂടി നടത്തിയാകും പ്രധാനമന്ത്രിയുടെ മടക്കം

ഇന്ത്യ അതിവേഗം വളരുകയാണെന്ന് മോദി; പാരീസിൽ എംബാപ്പെയെ വാഴ്ത്തിപ്പാടി ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസംഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!