ഇരുട്ടടിയായി ഇന്ധനവില; തുടർച്ചയായ ഇരുപതാം ദിവസവും വർധന

By Web TeamFirst Published Jun 26, 2020, 10:06 AM IST
Highlights

കൊച്ചിയിൽ പെട്രോളിന് 80 രൂപ 29 പൈസയും ഡീസലിന് 76 രൂപ ഒരു പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇരുപത് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 23 പൈസയും ഡീസലിന് 10 രൂപ 21 പൈസയും കൂടി.
 

കൊച്ചി: തുടർച്ചയായ ഇരുപതാം ദിവസവും രാജ്യത്ത് ഇന്ധന വിലയിൽ വർധന. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയിൽ പെട്രോളിന് 80 രൂപ 29 പൈസയും ഡീസലിന് 76 രൂപ ഒരു പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇരുപത് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 23 പൈസയും ഡീസലിന് 10 രൂപ 21 പൈസയും കൂടി.

ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 19 മാസം മുൻപ് അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെൻറ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഈ കാലയളവിൽ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.

കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ. 

click me!