6 പേർ ടെക്സ്റ്റൈൽസിലെത്തി, 2 പേരെ കാണാതായപ്പോൾ ഉടമക്ക് സംശയം, നോക്കിയപ്പോൾ 17.5 ലക്ഷത്തിന്റെ സാരി കാണാനില്ല!

Published : Sep 04, 2024, 02:32 PM ISTUpdated : Oct 01, 2024, 12:42 PM IST
6 പേർ ടെക്സ്റ്റൈൽസിലെത്തി, 2 പേരെ കാണാതായപ്പോൾ ഉടമക്ക് സംശയം, നോക്കിയപ്പോൾ 17.5 ലക്ഷത്തിന്റെ സാരി കാണാനില്ല!

Synopsis

മറ്റുള്ളവർ പെട്ടെന്ന് മേശയിൽ നിന്ന് എട്ട് സാരികൾ മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് പേർ രക്ഷപ്പെട്ടതിന് ശേഷമാണ് കടയുടമയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായത്.

ബെം​ഗളൂരു: നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പ്രീമിയം സിൽക്ക് സാരികൾ മോഷ്ടിച്ചതിന് നാല് സ്ത്രീകളടങ്ങിയ സംഘത്തെ ബെംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 25നാൻ് ജെ പി നഗറിലെ കടയിൽ നിന്ന് സാരികൾ മോഷ്ടിച്ച സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 സാരികൾ പൊലീസ് കണ്ടെടുത്തു. ജാനകി, പൊന്നുരു വള്ളി, മേധ രജനി, വെങ്കിടേശ്വരമ്മ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകൾ ഇപ്പോൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സാരികൾ താരതമ്യേന കുറഞ്ഞ വിലയ്ക്കാണ് പ്രതികൾ വിൽക്കുന്നതെന്നും പൊലീസ് പറഞ്ഞു. 

ജെ പി നഗറിലെ സിൽക്ക് സ്റ്റോർ ഉപഭോക്താക്കൾ എന്ന വ്യാജേനയാണ് സ്ത്രീകൾ കടയിലെത്തിയത്. ഇവരിൽ നാല് പേർ വസ്ത്രങ്ങൾ കാണണമെന്ന് പറഞ്ഞ് കടയുടമയുടെ ശ്രദ്ധ തിരിക്കുകയായിരുന്നു. മറ്റുള്ളവർ പെട്ടെന്ന് മേശയിൽ നിന്ന് എട്ട് സാരികൾ മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് പേർ രക്ഷപ്പെട്ടതിന് ശേഷമാണ് കടയുടമയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായത്. വസ്ത്രത്തിനടിയിൽ പത്തിലധികം സാരികൾ കുത്തിനിറച്ച് ബാക്കിയുള്ള നാലുപേർ കടയിൽ നിന്ന് പുറത്തിറങ്ങാൻ എഴുന്നേറ്റു.

Read More.... വിവാഹവേദിയിൽ വച്ച് മധുരം നീട്ടിയപ്പോൾ നാണിച്ച് തലതാഴ്ത്തി വരൻ; പിന്നീട് സംഭവിച്ചത് കണ്ട്കണ്ണ് തള്ളി കാഴ്ചക്കാർ

തുടർന്ന് കടയുടമ ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സാരികൾ മോഷ്ടിച്ചതായി മനസിലായത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഇവർ സാരികൾ മോഷ്ടിച്ചതായി കണ്ടെത്തി. ബെംഗളൂരു കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഹാറിൽ ജോലി ചെയ്യുന്ന നാട്ടുകാരനെ ആൾക്കൂട്ടം മർദ്ദിച്ചു, ഇന്നലെ രാത്രി തുടങ്ങിയ സംഘർഷം രൂക്ഷം, മുർഷിദാബാദിൽ പൊലീസുമായി ഏറ്റുമുട്ടൽ; 30 പേർ പിടിയിൽ
എൻഡിഎ പക്ഷത്ത് ഭൂരിപക്ഷം, എന്നിട്ടും 29 കൗൺസിലർമാരെ പഞ്ചനക്ഷത്ര റിസോർട്ടിലേക്ക് മാറ്റാൻ നിർദേശം നൽകി ഏക്‌നാഥ് ഷിൻഡെ; മുംബൈയിൽ വിവാദം